Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പതിവായി വേദന സംഹാരി കഴിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം


ചെന്നൈ: സഹിക്കാനാവാത്ത വേദന വരുമ്പോൾ നേരെ മരുന്ന് കടയിൽ പോയി വേദന സംഹാരികൾ വാങ്ങി ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ ഈ പ്രവണത അത്ര നല്ലതാണോ? ഒരു വേദനസംഹാരി ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വേദന ശമിക്കാനുള്ള ഗുളികകൾ അടിക്കടി ഉപയോഗിക്കുന്നത് ജീവന് തന്നെ ആപത്താണെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഡോക്‌ടറുടെ ഉപദേശമില്ലാതെ വേദന സംഹാരികൾ കഴിക്കുന്നത് തീർത്തും അസംബന്ധമാണ്. ഏതൊക്കെ തരത്തിലുള്ള വേദന സംഹാരികളാണ് ഉള്ളതെന്ന് അറിയാമോ?

ലോകമെമ്പാടും രണ്ട് തരം വേദന നിവാരണ ഗുളികകളാണ് പൊതുവെ ഉപയോഗിച്ച് വരുന്നത്. ഒന്ന് സ്റ്റെറോയ്‌ഡൽ അല്ലാത്ത ആന്‍റി ഇൻഫ്ലമേറ്ററി മരുന്നുകൾ (Non-steroidal anti-inflammatory drugs) മറ്റൊന്ന് പാരസെറ്റമോൾ. ഇവയിൽ നിന്നുള്ള വിവിധ തരം മരുന്നുകളാണ് രോഗികൾക്ക് നൽകുന്നത്. കമ്പനിയുടെ പേരുകൾ മാത്രമെ മാറുകയുള്ളൂ.

30 വയസിന് ശേഷം ആളുകൾക്ക് കൈ – കാൽ വേദന, നടുവേദന, കഴുത്ത് വേദന, ഇടുപ്പ് വേദന തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ ഉണ്ടാവാറുണ്ട്. കഠിനമായ ഇത്തരം വേദനകളിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കാൻ അവർ ഇത്തരം ഗുളികകളിൽ അഭയം തേടുന്നു. എന്നാൽ വേദനയുടെ അടിസ്ഥാന കാരണം ഇവർ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് വളരെക്കാലം കഴിഞ്ഞ് മറ്റ് അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മരുന്നുകടകളിൽ നിന്നും വേദന സംഹാരികൾ എളുപ്പത്തിൽ ലഭിക്കുന്നു എന്നതും ഒരു കാരണമാണ്.

വേദന സംഹാരികൾ കഴിക്കുന്നത് തുടർന്നാൽ, ചർമ്മ അലർജി മുതൽ ഹൃദയാഘാതം വരെ വരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്‌ടർമാർ ഉപദേശിക്കുന്നു.

വയറുവേദന
അൾസർ
അക്യൂട്ട് അൾസർ
കുടലിൽ രക്തസ്രാവം
മലവിസർജ സമയത്ത് രക്തസ്രാവം
ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത
ഹൃദയ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാം
ആസ്‌ത്‌മ രോഗികളിൽ ബ്രോങ്കോകൺസ്‌ട്രക്ഷൻ
വൃക്ക തകരാറിന് സാധ്യത
താത്‌കാലിക വൃക്ക തകരാറിനും സ്ഥിരമായ പരാജയത്തിനും ഇടയാക്കും
തലയോട്ടിയിൽ നാഡീ സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത
ഈ പാർശ്വഫലങ്ങൾ ആരെയാണ് ബാധിക്കുന്നത്: പ്രായഭേദമന്യേ എല്ലാവരെയും ഈ പാർശ്വഫലങ്ങൾ ബാധിക്കുമെന്നതിൽ സംശയമില്ല. എന്നാല്‍ 55 വയസിന് മുകളിലുള്ളവർ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗികൾ എന്നിവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വേദന സംഹാരികൾ കഴിച്ചാൽ അപകടമില്ലെന്നും പാർശ്വഫലങ്ങളില്ലെന്നും കരുതി ആശുപത്രികളിൽ പോയി കുത്തിവയ്‌പ്പ് എടുക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് തികച്ചും തെറ്റായ വീക്ഷണമാണ്. ഗുളിക മാത്രമല്ല, കുത്തിവയ്‌പ്പും ഇതേ പാർശ്വഫലങ്ങൾ നൽകുമെന്നതിൽ സംശയമില്ലെന്ന് ഡോക്‌ടർമാർ പറയുന്നു.

ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം ഗുളികകൾ വാങ്ങുകയോ അവ പതിവായി ഉപയോഗിക്കുകയോ ചെയ്യരുത്. ഡോക്‌ടർ എഴുതിയ കുറിപ്പടി സൂക്ഷിച്ചുവച്ച് ഒരേ മരുന്ന് വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കരുത്. ഭക്ഷണക്രമം, വ്യായാമം, യോഗ, നല്ല ഉറക്കം, ശരിയായ ജീവിതശൈലി എന്നിവ പാലിക്കണം. വേദന സംഹാരികൾക്ക് പകരമായി വേണമെങ്കിൽ വേദന സംഹാരി തൈലങ്ങൾ, ജെൽസ്, സ്‌പ്രേകൾ എന്നിവ ഉപയോഗിക്കാം. പരിശോധനകൾക്കും കുറിപ്പടികൾക്കുമായി ഒരു ഡോക്‌ടറെ പതി വായി സന്ദർശിക്കുന്ന ശീലം വളർത്തിയെടുക്കുന്നതാണ് നല്ലത്.


Read Previous

മദ്യവും മയക്കുമരുന്നും മൂലം ഒരു വര്‍ഷം മൂന്ന് ദശലക്ഷത്തിലധികം മരണം; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്

Read Next

ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നു. ചപ്പാത്തി ശരിക്കും ആരോഗ്യത്തിന് നല്ലതാണോ? ആരോഗ്യത്തിന് നല്ലത് ചപ്പാത്തിയോ ചോറോ? പഠനം പറയുന്നത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »