ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ സസ്പെൻസുമായി പിവി അൻവര്‍ എംഎൽഎ. തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും പ്രധാനപ്പെട്ട ചില വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് സ്പീക്കറുമായുള്ള കൂടിക്കാഴ്ച. രാജി പ്രഖ്യാപിക്കുമെന്ന അഭ്യൂഹത്തിന് ആക്കംകൂട്ടുന്നതാണ് ഇപ്പോൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്.
സ്പീക്കറെ കണ്ട് എം.എല്‍.എ. സ്ഥാനം രാജിവെക്കുന്നതായുള്ള കത്ത് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ ക്കണ്ട് ഇക്കാര്യം വ്യക്തമാക്കാനാണ് അന്‍വറിൻ്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘പ്രിയമുള്ള വരെ, ഇന്ന് രാവിലെ ഒമ്പത് മണിക്ക് ബഹുമാനപ്പെട്ട സ്പീക്കറെ കാണും,’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അന്‍വര്‍ പറഞ്ഞിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം നടത്തുക എന്നാണ് അന്‍വര്‍ ഇതിനുമുമ്പ് പങ്കുവെച്ച് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാന്‍ 13.01.2025-ന് (തിങ്കള്‍) രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ ഹോട്ടല്‍ ദി ടെറസില്‍ വെച്ച് ഒരു പ്രസ്മീറ്റ് സംഘടിപ്പിക്കുന്നു,’ എന്നാണ് വൈകുന്നേരം ആറുമണിക്ക് പങ്കുവെച്ചിട്ടുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നത്.
അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നീളുന്നതിനിടെ കഴിഞ്ഞ ദിവസം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഭാഗമായതായി അൻവർ വ്യക്തമാക്കി. തൃണമൂള്‍ കേരള ഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ വിവരം ഫേസ്ബുക്ക് പോസ്റ്റി ലൂടെ അന്‍വര്‍ തന്നെയാണ് പങ്കുവെച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ ഔദ്യോഗികമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടി വന്നേക്കും. ഈ സാഹചര്യത്തിലാണ് അന്‍വര്‍ രാജിക്ക് മുതിരുന്നത് എന്നാണ് വിവരം.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമങ്ങള്‍ അന്‍വര്‍ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അന്‍വര്‍ നടത്തി. ലീഗിന്റെ പിന്തുണ അന്‍വറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അന്‍വര്‍ നീങ്ങിയത്.
