Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാര്‍’: ആരോപണങ്ങളില്‍ മറുപടിയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍


ബ്യൂണസ് ഐറിസ്: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കേ, കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് വ്യക്തമാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസി യേഷന്‍ (എഎഫ്എ). കരാര്‍ വ്യവസ്ഥകള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചില്ലെന്നും കരാര്‍ ലംഘിച്ചത് അവരാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് മാര്‍ക്കറ്റിങ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദേഹം.

130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്‌പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറി അര്‍ജന്റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പ്രതികരിച്ചത്. കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരാണെന്ന് അദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പീറ്റേഴ്‌സണ്‍ തയ്യാറായില്ല.

നേരത്തെ, കരാര്‍ ലംഘിച്ചത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്‌പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്പോണ്‍സര്‍ നടത്തിയിരുന്നു. എന്നാല്‍ കായിക മന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയായിരുന്നു.


Read Previous

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്‍പ് 160 സീറ്റുകള്‍ വാഗ്ദാനം ചെയ്ത് രണ്ട് പേര്‍ സമീപിച്ചു’: ആരെന്ന് വെളിപ്പെടുത്താതെ പവാര്‍

Read Next

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചു; രണ്ട് മാസത്തെ അടച്ചിടലില്‍ 400 കോടി നഷ്ടമെന്ന് പാക് പ്രതിരോധ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »