Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ഭാര്യ അമല കസ്റ്റംസിന് മൊഴി നൽകി.


കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയെ വെട്ടിലാക്കി ഭാര്യയുടെ നിർണാ യക മൊഴി. അര്‍ജുന്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങും അർജുൻ ആയങ്കിയുടെ സ്വർണ ക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നതായി കസ്റ്റംസിന് മൊഴി നൽകിയിരിക്കു കയാണ് അർജുന്റെ ഭാര്യയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർ ത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു വെന്ന് ഭാര്യ പറഞ്ഞു . മാത്രമല്ല സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകിയതായി അറിയുന്നു

അർജുൻ ആയങ്കിക്കെതിരേ കൂടുതൽ പേർ മൊഴി നൽകിയിരിക്കുകയാണ്. ഇതിൽ അർജുൻ ആയ ങ്കിയുടെ ഭാര്യ അമലയുടെ മൊഴി നിർണായകമാകും . കേസുമായി ബന്ധപ്പെട്ട് അമലയെ      രണ്ടു തവണ കസ്റ്റംസ്‌ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യിലിൽ നൽകിയ മൊഴി യിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തി. തനിക്ക് സ്വർണക്കടത്തുമായി ബന്ധ പ്പെട്ട് ഒന്നും അറിയില്ലെന്നാണ് അമല മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെ അർജുൻ ആയങ്കി യുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ലഭിച്ച ഡയറിൽ നിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ അമലക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഈ ചോദ്യം ചെയ്യലിലാണ് അമലയിൽ നിന്നും നിർണായക വിവരങ്ങൾ പുറത്തു വന്നത്

ഒരുവര്‍ഷമായി സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവ് സജേഷിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു. അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം അറിയാമായിരുന്നുവെന്നും തന്റെ പേരിലു ണ്ടായിരുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശമടക്കം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ചെയ്തില്ലെന്നും മൊഴിയിലുണ്ട്.

അർജുന്റെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന  സംഘങ്ങൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയി ൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.വരുമാന മാർഗ്ഗം ഇല്ലെങ്കിലും അർജുൻ ആയങ്കിയിലേക്ക് വലിയ തോതിൽ പണം എത്തിയിരുന്നത് കസ്റ്റംസ് കണ്ടെത്തിയിരുന്നു .

 


Read Previous

“ഡാകാ” സംരക്ഷിക്കുന്നതിന് കോൺഗ്രസ് നിയമ നിർമ്മാണം നടത്തണം – ഒബാമ.

Read Next

ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അത് കിറ്റക്സ് മുതലാളി മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »