Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

നൂറോളം വിമാനങ്ങൾ എയർഷോയിൽ പ്രദർശിപ്പിക്കും; ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ ; നവംബർ 13 മുതൽ 15 വരെ


ബഹ്റൈൻ ഇന്റർനാഷണൽ എയർഷോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന മേഖലയിലെ ഏറ്റവും പ്രശസ്തമായ എയർ ഷോയിൽ ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളടക്കം നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കും ഹമദ് രാജാവിന്റെ രക്ഷാകർ തൃത്വത്തിൽ നടക്കുന്ന ഈ വർഷത്തെ എയർഷോയെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.

B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾക്കൊപ്പം സൗദി ഹോക്‌സ്, ബോയിങ് വാണിജ്യ വിമാനം 787 ഡ്രീംലൈനർ, വാണിജ്യ, ബിസിനസ് ജെറ്റുകൾ, ചരക്ക്, ചെറുവിമാനങ്ങൾ അടക്കം നൂറോളം വിമാനങ്ങൾ എയർഷോയിൽ പ്രദർശിപ്പിക്കും. 2010 മുതൽക്കാണ് എയർഷോ ആരംഭിച്ചത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രദർശനത്തിലേയ്ക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. 2022ൽ നടന്ന എയർഷോയിൽ 200ലധികം സൈനിക, സിവിൽ പ്രതിനിധികളും 50 രാജ്യങ്ങളിൽനിന്നുള്ള 186 കമ്പനികളും പങ്കെടുത്തിരുന്നു. മൂന്ന് ദിവസങ്ങളിലായി 50,000ത്തിലധികം സന്ദർശകരാണ് വന്നത്. 1.85 ബില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് ഇടപാടുകൾ ഈ പ്രദർശനത്തിലൂടെ ഒപ്പുവെക്കുകയും ചെയ്തിരുന്നു.


Read Previous

വോയ്സ് ഓഫ് ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

Read Next

പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്; റോഡ് ഷോയിലും സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »