ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ലഖ്നൗ: അപമര്യാദയായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തെന്ന ഡോക്ടറുടെ പരാതിയില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. ഭാര്യയെ മറ്റുരണ്ടുപേര്‍ക്കൊപ്പം ഹോട്ടല്‍മുറിയില്‍ കണ്ടെത്തിയതിന് പിന്നാലെ ഡോക്ടറും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് സംഘര്‍ഷത്തിലും കലാശിച്ചു. തുടര്‍ന്നാണ് ഡോക്ടറുടെ പരാതിയില്‍ ഭാര്യയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്റെ ഭാര്യ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ഡോക്ടര്‍മാരായ ദമ്പതിമാര്‍ വേര്‍പിരിഞ്ഞാണ് താമസം. വ്യാഴാഴ്ച രാത്രി ഭാര്യ മറ്റ് രണ്ടുപേര്‍ക്കൊപ്പം ഹോട്ടല്മുറിയിലുണ്ടെന്ന് ഭര്‍ത്താവിന് വിവരം കിട്ടി. തുടര്‍ന്ന് ഭര്‍ത്താവ് ബന്ധുക്കളെയും കൂട്ടി ഹോട്ടല്മുറിയിലെത്തുകയും ഭാര്യയെയും ഒപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്മാരെയും ചോദ്യംചെയ്യുകയുമായിരുന്നു. ഇത് വാക്കേറ്റത്തിലും ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിലും കലാശിച്ചു. പിന്നാലെ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡോക്ടറും കുടുംബാംഗങ്ങളും ഭാര്യയെയും ഒപ്പമുണ്ടായിരുന്നവരെയും മര്‍ദിക്കുന്നതും ഇവര്‍ തിരികെ ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഗാസിയാബാദ്, ബുലന്ദ്ഷഹര്‍ സ്വദേശികളായ പുരുഷന്മാരാണ് വനിതാ ഡോക്ടര്‍ക്കൊപ്പം ഹോട്ടല്മുറിയിലുണ്ടായിരുന്നത്. അപമര്യാദയായി പെരുമാറിയെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വനിതാ ഡോക്ടറെയും മുറിയിലുണ്ടായിരുന്ന രണ്ട് പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ട്. അതേസമയം, ഭര്‍ത്താവിനെതിരേ വനിതാ ഡോക്ടര്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസ് അറിയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
