റിയാദ് : പുതിയ കലാഘട്ടത്തിലെ പാട്ടുകളും പഴയകാലത്തെ പാട്ടുകളിലും നല്ലത് ഉണ്ട് വേര്‍തിരിച്ചു നോക്കിയാല്‍ പഴയ കാലത്തേ പാട്ടുകള്‍ക്ക് തന്നെയാണ് മുന്തൂക്കമെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റെ കുട്ടിക്കാലം മുതല്‍ ഭക്തഗനങ്ങള്‍ കേട്ടാണ് വളര്‍ന്നത് അതുകൊണ്ട് തന്നെ വിവിധ മതസ്ഥരുടെ ഏറ്റവും കൂടുതല്‍ ഭക്തിഗാനങ്ങള്‍ പാടാന്‍ തനിക്കു അവസരം ലഭിച്ചത് ദൈവത്തിന്‍റെ അനുഗ്രഹമാണ് 38 വര്‍ഷമായി സംഗീത രംഗത്ത് എത്തിയിട്ട് കാല്‍ നൂറ്റാണ്ടിനുള്ളില്‍ സിനിമാ പാട്ടും ഭക്തിഗാനങ്ങള്‍ അടക്കം പതിനായിരത്തിലധികം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ ആലപിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു

റിയാലിറ്റി ഷോകളിലൂടെ നിരവധി പുതുമുഖ ഗായകര്‍ കടന്നുവരുന്നുണ്ട് പക്ഷെ അവരില്‍ പലര്‍ക്കും പൊതുവേദികളില്‍ പാടാന്‍ അവസരം കിട്ടുന്നുണ്ട് സിനിമാമേഖലയിലേക്ക് ശ്രമിച്ചാല്‍ സംഗീത സംവിധായകരുടെ ശ്രദ്ധയില്‍ എത്തിയാല്‍ തീര്‍ച്ചയായും അവര്‍ക്ക് എത്തിപെടാന്‍ സാധികുമെന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞു.
സമീപകാലത്തെ കലയുമായി ബന്ധപെട്ട വിവാദമായ വിഷയങ്ങളില്‍ അദ്ദേഹം അധികം പ്രതികരി ക്കാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാവര്ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട് .എമ്പുരാന്‍ സിനിമയുമായി ബന്ധപെട്ട വിവാദത്തില്‍ താന്‍ ആ സിനിമകണ്ടില്ലന്നും മറ്റു കാര്യങ്ങള്‍ തനിക്കു അറിയില്ലന്നും അദ്ദേഹം പറഞ്ഞു.
റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ( RIMLA) ഏപ്രിൽ 11 നു വെള്ളിയാഴ്ച അൽ മാലി കൺവെൻഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 5 മണി മുതൽ നടക്കുന്ന 7മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മ്യൂസിക്കൽ സിംഫണി വിത്ത് മധു ബാലകൃഷ്ണൻ എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം റിയാദിലെത്തിയത്.

എന്നും വ്യത്യസ്തമാർന്ന പരിപാടികൾ കൊണ്ട് റിയാദ് പൊതുസമൂഹത്തിൽ കലാആസ്വാദന രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാറുള്ള റിംല ഇത്തവണ പ്രശസ്ത തെന്നിന്ത്യൻ ഗായകൻ മധു ബാലകൃഷ്ണനെ ആണു റിയാദ് പൊതുസമൂഹത്തിനു മുന്നിലവതരിപ്പിക്കുന്നത്.കഴിഞ്ഞ വാർഷികാഘോഷത്തിൽ പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിച്ച പുതുവെള്ളൈ മഴൈ എന്ന സംഗീത പ്രോഗ്രാം റിയാദ് കണ്ടതിൽ വെച്ച് ഏറ്റവും മികച്ചൊരു കലാ വിരുന്നാണ് റിയാദിലെ കലാ ആസ്വദകർക്കു നൽകിയത്.
അതുകൊണ്ട് തന്നെ ഇത്തവണ സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന മ്യൂസിക്കൽ സിംഫണി എന്ന സംഗീത പരിപാടിയും റിയാദിലെ സംഗീത പ്രേമികൾക്ക് ഒരു നവ്യാനുഭവം ആയിരിക്കുമെന്ന് റിംല ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാട്ടിൽ നിന്നും വരുന്ന മ്യൂസിക് ബാൻഡിന് പുറമെ റിയാദിലെ റിംല ഓർക്കേസ്ട്ര ടീമും ചേർന്നൊരു ക്കുന്ന ലൈവ് ഓർക്കേസ്ട്ര ആയിരിക്കും പ്രോഗ്രാമിന്റെ മുഖ്യ സവിശേഷത. സൗദി അറേബ്യ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ലൈസൻസ് പ്രോഗ്രാമിന് ലഭിച്ചു എന്നും പ്രോഗ്രാമി ന്റെ എൻട്രി തികച്ചും സൗജന്യമാണ്. വൈകുന്നേരം കൃത്യം 5 മണിക് പ്രോഗ്രാമിനു തുടക്കം കുറിക്കുമെന്നും. ഓൺലൈൻ രെജിസ്ട്രേഷനിലൂടെ 1500 ൽ അധികം ആളുകൾ പ്രോഗ്രാമിന് സീറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു ഓഡിറ്റോറിയത്തി ലേക്ക് 4.30 PM മുതൽ പ്രവേശനം തുടങ്ങുന്നതാണെന്നും ആദ്യം എത്തുന്ന വർക്ക് സീറ്റുകൾ മുൻഗണന ക്രമത്തിൽ ലഭ്യമാകും പ്രോഗ്രാം ആസ്വദിക്കാന്‍ എത്തുന്നവര്‍ നേരത്തെ എത്തി തങ്ങളുടെ ഇരിപ്പിടങ്ങൾ ഉറപ്പുവരൂത്തണമെന്നും വൈകി എത്തുന്നവർക്കു ഓഡിറ്റോറിയം ഫുൾ ആയി കഴിഞ്ഞാൽ അകത്തേക്കു പ്രവേശനം ഉണ്ടായിരിക്കില്ല എന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിലൂടെ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തിൽ മുഖ്യ അതിഥി മധു ബാലകൃഷ്ണനു പുറമെ പ്രസിഡന്റ് ബാബു രാജ് ,ഷോ ഡയറക്ടർ സുരേഷ് ശങ്കർ, ജനറൽ സെക്രട്ടറി അൻസാർഷാ, വൈസ്പ്രസിഡന്റ് നിഷ ബിനീഷ്, ജോയിന്റ് സെക്രട്ടറി ശ്യാംസുന്ദർ, ട്രഷറർ രാജൻ മാത്തൂർ, ടെക്നിക്കൽ ഹെഡ് ബിനീഷ് രാഘവൻ , മീഡിയ കോഡിനേറ്റർ ശരത് ജോഷി എന്നിവര്‍ പങ്കെടുത്തു.