Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം ‘നിർമ്മിത ബുദ്ധി’; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്


ദുബൈ: ജോലി സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് യു എ ഇ. നിർമ്മിത ബുദ്ധി ഉപയോഗത്തെക്കുറിച്ചുള്ള മൈക്രോസോഫ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് യു എ ഇ ഒന്നാം സ്ഥാനത്ത് എത്തിയത്. ‘എ ഐ ഫോർ ഗുഡ് ലാബ്’ എന്ന റിപ്പോർട്ട് പ്രകാരം യു എ ഇയിൽ ജോലി ചെയ്യുന്ന 59.4% പേരും എ ഐ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ട്.

അതായത് യു എ ഇയിലെ പത്ത് ജീവനക്കാരിൽ ആറു പേരും എ ഐ സേവനങ്ങൾ ഉപയോഗിച്ചാണ് അവരുടെ ജോലികൾ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്. 30ലേറെ രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ രണ്ടാം സ്ഥാനത്തുള്ളത് സിംഗപ്പൂർ ആണ്. 58.6% ആളുകൾ ജോലി സ്ഥലങ്ങളിൽ ചാറ്റ് ജി പി ടി, മിഡ്‌ ജേർണി, സോഫ്റ്റ്‌ കോ പൈലറ്റ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും യു എ ഇ മുന്നിലാണ്. ആഗോളതലത്തിലെ കണക്കിൽ 97 ശതമാനം യു എ ഇ നിവാസികളും നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഇഷ്ടപ്പെടുന്നവരാണ്. 

എ ഐ ഉപയോഗിച്ചുള്ള നിരവധി പദ്ധതികൾ ഇതുവരെ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ആഗോളതല ത്തിൽ തന്നെ യു എ ഇ ഒരു ഡിജിറ്റൽ ഹബ്ബ് ആക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നത് എന്നതിന്റെ സൂചനയാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട്.


Read Previous

നറുക്കെടുപ്പ് ടീമിന്റെ കോൾ എടുക്കാൻ പറ്റിയില്ലെന്ന് പ്രവാസി ഫോൺ ‘ഡു നോട്ട് ഡിസ്റ്റർബിൽ’ ആയിരുന്നു സമ്മാനം 60 കോടി

Read Next

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »