Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്നത് തൊഴില്‍ നഷ്ടത്തിനു പകരം തൊഴില്‍ ശാക്തീകരണം; മനുഷ്യ മസ്തിഷ്‌കത്തിന് തുല്യമല്ല നിര്‍മിത ബുദ്ധി, ജീവനില്ലാത്ത ഒന്നിനേയും അമിതമായി ആശ്രയി ക്കാതിരിക്കുക: ഡീപ് ഫേക് വീഡിയോകള്‍, വിര്‍ച്വല്‍ കിഡ്‌നാപിംഗ് എന്നിവ സുരക്ഷയ്ക്ക് ഭീക്ഷണി: റിംഫ് സെമിനാറില്‍ എ ഐ വിദഗ്ദര്‍.


റിയാദ്: നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുളള സാങ്കേതിക വിദ്യകള്‍ തൊഴില്‍ വിപണിയില്‍ അവസരം ഇല്ലാതാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് എഐ വിദഗ്ദന്‍ എഞ്ചി. താരിഖ് ഖാലിദ്. മനുഷ്യ നൈപുണ്യത്തെ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ നിര്‍മിത ബുദ്ധിക്കു കഴിയും. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ നാലാം പതിപ്പില്‍ ‘ജനറേറ്റീവ് എഐ ആന്റ് മീഡിയാ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഫലപ്രദമായും ഗുണപരമായും നിര്‍മിത ബുദ്ധിയെ ഉപയോഗിക്കാന്‍ കഴിയും. സൗദിയിലെ അല്‍ ഉല ഉള്‍പ്പെടെ പൗരാണിക നഗരങ്ങള്‍ മോടിപിപ്പിക്കാന്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയ വിര്‍ച്വല്‍ റിയാലിറ്റി ദൃശ്യങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വിവരങ്ങളുടെ വന്‍ശേഖരം വിശകലനം ചെയ്തു ആവശ്യമുളളത് തെരഞ്ഞെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ സഹായിക്കുന്ന ടൂളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സംഭാവനയാണ്. അതേസമയം, എ ഐ നേടിയ പരിശീലനം അടിസ്ഥാനമാക്കിയാകും ഫലവും പെരുമാറ്റവും ദൃശ്യമാവുക. ഇത് മുന്‍വിധിയോടെയുളള പ്രതികരണത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനറേറ്റീവ് എഐ ആന്റ് മീഡിയാ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് എഐ വിദഗ്ദന്‍ എഞ്ചി. താരിഖ് ഖാലിദ് സംസാരിക്കുന്നു

മനുഷ്യന്റെ എതിര്‍ ചേരിയില്‍ എത്ര ബുദ്ധിശാലിയായ സാങ്കേതികവിദ്യവന്നാലും അതിനെ മറികടക്കാനും തിരിച്ചറിയാനുമുളള ബുദ്ധിശക്തി മനുഷ്യനുണ്ട്. തൊഴില്‍ നഷ്ടത്തിനു പകരം തൊഴില്‍ ശാക്തീകരണമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്മാനിക്കുന്നതെന്നും പിഐഎഫിന് കീഴിലുളള ഇല്‍മ് കമ്പനി എ ഐ റിസര്‍ച് സെന്റര്‍ മാനേജര്‍ കൂടിയായ താരിഖ് ഖാലിദ് പറഞ്ഞു.

എഐ-സ്വകാര്യതയും സുതാര്യതയും’ എന്ന വിഷയത്തില്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ദന്‍ എഞ്ചി. അമീര്‍ ഖാന്‍ സംസാരിക്കുന്നു

‘എഐ-സ്വകാര്യതയും സുതാര്യതയും’ എന്ന വിഷയം സൈബര്‍ സെക്യൂരിറ്റി വിദഗ്ദന്‍ എഞ്ചി. അമീര്‍ ഖാന്‍’അവതരിപ്പിച്ചു. വ്യക്തിയുടെ സാദൃശ്യം മറ്റൊരാളുടെ സാദൃശ്യം ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ഡീപ് ഫേക് വീഡിയോകള്‍ ഭാവിയില്‍ സുരക്ഷയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിര്‍ച്വല്‍ കിഡ്‌നാപിംഗ് മറ്റൊരു ഭീഷണിയാണ്. മനുഷ്യരുടെ ശംബദവും ദൃശ്യവും സൃഷ്ടിച്ചു തട്ടിപ്പു നടത്താന്‍ ഇതുവഴി സാധ്യമാകും. അതുകൊണ്ടുതന്നെ സൈബര്‍ ലോകത്ത് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ അതീവ ജാഗ്രത ആവശ്യ മാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലഭ്യമാകുന്ന ഡാറ്റയും പരിശീലിപ്പിക്കുന്ന രീതിയും എഐ രൂപകല്പന ചെയ്യുന്ന കമ്പനിയുടെ പോളിയസിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ റിസള്‍ട്ടിനെ സ്വാധീനിക്കും. ഇത്തരത്തില്‍ മനുഷ്യന്റെ നിറംപോലും പക്ഷപാതപരമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ചില ഐഐ ടൂളുകളില്‍ മുഖം തിരിച്ചറിയാന്‍ കഴിയാതെ വരുന്നത് അതുകൊണ്ടാണ്. മനുഷ്യ മസ്തിഷ്‌കത്തിന് തുല്യമല്ല നിര്‍മിത ബുദ്ധി. അതുകൊണ്ടുതന്നെ ജീവനില്ലാത്ത ഒന്നിനേയും അമിതമായി ആശ്രയി ക്കാതിരിക്കുക എന്നതാണ് ഉത്തമമെന്നും അമീര്‍ ഖാന്‍ പറഞ്ഞു

സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമദ് കോയ ഉദ്ഘാടനം

ശ്രോതാക്കളുമായി നടന്ന ചോദ്യോത്തര സെഷനില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നിര്‍മാത ബുദ്ധി ഉപയോഗിക്കുന്നതും സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ എഐ ദുരുപയോഗിക്കുന്നതും ഉള്‍പ്പെടെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. വിഷയം അവതരിപ്പിച്ച താരിഖ് ഖാലിദ്, അമീര്‍ ഖാന്‍ എന്നിവര്‍ക്ക് മീഡിയാ ഫോറം പ്രശംസാപത്രം സമ്മാനിച്ചു. അതിഥികള്‍ക്ക് സുലൈമാന്‍ ഊരകം, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍ എന്നിവര്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു സ്വീകരിച്ചു. ശ്രോതാക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഷിഹാബ് കൊട്ടുകാട്, സലിം പളളിയില്‍, സലിം കളക്കര എന്നിവര്‍ക്കുളള ഉപഹാരം കനകലാല്‍, ഷമീര്‍ ബാബു, നാദിര്‍ഷ എന്നിവര്‍ സമ്മാനിച്ചു. സെക്രട്ടറി നാദിനഷ റഹ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും കോഓര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.


Read Previous

പാഠപുസ്തകങ്ങൾ ഇനി ഓൺലൈനായും വായിക്കാം

Read Next

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ നാലുവയസുകാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »