Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കലയുടെ മാമാങ്കം: ഒന്നരപതിറ്റാണ്ടിന് ശേഷം കൊല്ലം വേദിയാകുന്നു; 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, ഒരുക്കങ്ങൾ പൂർത്തിയായി


കലാപ്രേമികളുടെ കണ്ണും കാതും ഇനി കൊല്ലത്തേക്ക്… 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. ജനുവരി നാലുമുതൽ എട്ടുവരെയാണ് കലാമേള നടക്കുക. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. നാലിന് രാവിലെ ഒൻപതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന് പതാക ഉയർത്തും.

തുടർന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. പിന്നീട് ഭിന്നശേഷിക്കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. കൂടാതെ അഭിനേത്രിയും നർത്തകിയുമായ ആശ ശരത്തും സ്കൂൾ വിദ്യാർഥികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരമുണ്ടാകും.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ വേദികളിലെത്തും. 24 വേദികളാണ് കൊല്ലം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങൾ നടക്കുക. കൊല്ലം ടൗൺ എൽ.പി.എസിൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. 31 സ്കൂളുകളുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ വരവറിയിച്ച് കൊണ്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് കൊല്ലം നഗരത്തിൽ വിദ്യാർത്ഥികളുടെ വിളംബര ജാഥയും നടക്കും.

എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ സുവനീർ പ്രകാശനം ചെയ്യും. മലയാളത്തി ന്റെ മഹാനടൻ മമ്മൂട്ടി സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കും.


Read Previous

ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്താവൂ; അവഹേളിക്കുന്ന പരാമര്‍ശം പാടില്ല; മാര്‍ഗരേഖയുമായി സുപ്രീംകോടതി

Read Next

കേരളത്തിലെ വർഗ ശക്തികളും, വർഗീയ ഫാസിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ശക്തപെട്ടു: വി ടി ബല്‍റാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »