ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പുഞ്ചിരി കൊണ്ട് ലോകത്തെ കീഴടക്കാൻ പാരീസിലെ ഒളിമ്പിക്സ് വേദിയിൽ നിന്ന് സൈക്കിൾ യാത്ര ആരംഭിച്ച്, റിയാദിലെത്തിയ എറണാകുളം അമ്പലമുകൾ സ്വദേശി അരുൺ തഥാഗത്തിന് കെഎംസിസി റിയാദ് എറണാകുളം ജില്ല സ്വീകരണം ഒരുക്കി. തുർക്കിയിൽ നിന്ന് റിയാദിലെത്തിയ അരുണിനെ സിദ്ധിഖ് തുവൂർ, ഷെബി, യൂസുഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ 55 ൽ പരം രാജ്യങ്ങൾ പിന്നിട്ട യാത്ര സൗദി, കുവെത്ത്, ബഹറിൻ, ഖത്തർ എന്നി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും യൂറോപ്പിൽ എത്തി റഷ്യ, ചൈന, നേപ്പാൾ വഴി 2026 ആഗസ്തിൽ കൊച്ചിയിൽ അവസാനിക്കും.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള അരുൺ, എറണാകുളം കളക്ട്രേറ്റിലെ ജോലിയിൽ നിന്ന് അവധിയെടുത്താണ് യാത്ര നടത്തുന്നത്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത സർളി സൈക്കിളി ലാണ് ലോക സഞ്ചാരം. ദിവസവും 50 കിലോമീറ്റർ സൈക്കിൾ യാത്ര ചെയ്യുന്ന അരുൺ, യാത്രികർ ക്കുള്ള ക്യാമ്പുകളിലാണ് മിക്കപ്പോഴും താമസം. ജൂസും, പച്ചക്കറികളും, പഴങ്ങളും മാത്രമാണ് ഭക്ഷണം. ഗൗതമ ബുദ്ധനോടുള്ള ആരാധന കാരണമാണ് പേരിനോടൊപ്പം സത്യത്തിന്റെ മാർഗം എന്ന് വിശേഷ ണമുള്ള പാലി ഭാഷയിലുള്ള തഥാഗത് എന്ന് ചേർത്തത്.
മലാസിലെ ചെറിസ് റെസ്റ്റോറന്റ് ഹാളിൽ, ട്രെഷറർ കരീം കാനാമ്പുറത്തിന്റെ ആമുഖത്തോട് തുടങ്ങിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ഉസ്മാൻ പരീത് അധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിഖ് തുവൂർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ, ഒപി മുഹയുദീൻ ഉസ്താദ് അരുൺ തഥാഗതിന് പൊന്നാട നൽകി ആദരിച്ചു. യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്കു വച്ച അരുൺ, മലയാളികൾക്ക് കെഎംസിസി നൽകുന്ന സേവന പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഭാരവാഹികളായ അമീർ ബിരാൻ, നുറുദീൻ പടിക്കാമറ്റം, മജീദ് പാറയ്ക്കൽ, റഹീം ഹസ്സൻ, ഷമീർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. ഇബ്രാഹിം പല്ലാരിമംഗലം, ഇർഷാദ് വാഫി, ഷമീർ ചിറയം, പരീത് പാറയ്ക്കൽ, ജലാൽ കാലാമ്പൂർ, ഇബ്രാഹിം കുഞ്ഞ്, സൈഫുദ്ദീൻ പട്ടിമറ്റം, സ്വാലിഹ് ആലുവ, ബഷീർ സെയ്ത് മുഹമ്മദ്, അലിയാർ കുഞ്ഞ്, നബീൽ കരീം എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി മുജീബ് മുലയിൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ ഉളിയനൂർ നന്ദിയും നേർന്നു.
