Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അരവിന്ദ് കെജരിവാളിനെ ബിജെപി ​ഗുണ്ടകൾ ആക്രമിച്ചു’- ​ഗുരുതര ആരോപണവുമായി എഎപി


ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ബിജെപി ​പ്രവർത്ത കർ ആക്രമിച്ചുവെന്ന ​ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. ബിജെപി ​ഗുണ്ട കളാണ് ആക്രമണത്തിനു പിന്നിലെന്നു ‍ഡൽഹി മുഖ്യമന്ത്രിയും എഎപി വനിതാ നേതാ വുമായ അതിഷി പറഞ്ഞു. അക്രമികൾക്കെതിരെ ഡൽഹി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.

രാജ്യ തലസ്ഥാനത്തു നടന്ന പദയാത്രക്കിടെ ചില ബിജെപി പ്രവർത്തകർ അരവിന്ദ് കെജരിവാളിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. വലിയ ആപത്തിൽ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്. ആയുധങ്ങൾ ഉണ്ടായി രുന്നെങ്കിൽ അരവിന്ദ് കെജരിവാളിന്റെ ജീവൻ തന്നെ അപകടത്തിലായേനെ എന്നും അതിഷി ആരോപിച്ചു.

അരവിന്ദ് കെജരിവാളിനെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയവും ആശങ്കാ ജനകവുമാണെന്ന് എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ബിജെപി ​ഗുണ്ടക ളാണ് ഇതിനു പിന്നിലെന്നു വ്യക്തമാണ്. അദ്ദേഹത്തിനു എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ബിജെപിക്കായിരിക്കും.

ഇതുകൊണ്ടൊന്നും തങ്ങൾ ഭയപ്പെടില്ല. എഎപി അതിന്റെ ദൗത്യത്തിൽ ഉറച്ചു നിൽ ക്കും. ഇഡിയും സിബിഐയും ജയിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ബിജെപിക്കാർ ഇപ്പോൾ അരവിന്ദ് കെജരിവാളിനെ ആക്രമിക്കുകയാണ്. എക്സിൽ പങ്കിട്ട കുറിപ്പിലാണ് സിസോദിയ ആരോപണമുന്നയിച്ചത്.

വികാസ്പുരി മേഖലയിൽ അദ്ദേഹം പദയാത്ര നടത്തുകയും അവിടെ ആളുകളെ കാണു കയും ചെയ്യുകയായിരുന്നു. അരവിന്ദ് കെജരിവാളിന് ലഭിക്കുന്ന സ്‌നേഹവും അനുഗ്ര ഹവും ബിജെപിക്ക് ദഹിക്കുന്നില്ല. ജയിലിൽ വച്ച് ഇൻസുലിൻ നിർത്തി കൊല്ലാൻ ശ്രമിച്ചു. സിസോദിയ ആരോപിച്ചു.


Read Previous

തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല, അങ്ങനെ പോകുന്ന ആളുമല്ല’; 50 കോടി ആരോപണം നിഷേധിച്ച് കുഞ്ഞുമോൻ

Read Next

പാലക്കാട് 16, ചേലക്കര 9, വയനാട് 21; നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »