Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

#Arvind Kejriwal’s arrest sparked widespread protests| ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിര്‍ജ്ജീവമായ ജനാധിപത്യം’ ഇത് തെറ്റാണ്; ഭരണഘടനാ വിരുദ്ധമാണ്’; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രിയങ്കയും രാഹുൽ ​ഗാന്ധിയും


ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തീർത്തും തെറ്റായതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രിയങ്കാ ​ഗാന്ധി പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

തിരഞ്ഞെടുപ്പിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളിനെ ഈ രീതിയിൽ ലക്ഷ്യമിടുന്നത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. ഇത്തര ത്തിൽ രാഷ്ട്രീയത്തെ താഴ്ത്തുന്നത് ഒരു പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സർക്കാരിനോ ചേരുന്നതല്ല, അറസ്റ്റിന് പിന്നാലെ പ്രിയങ്കാ ​ഗാന്ധി പറഞ്ഞു.

“തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിങ്ങളുടെ വിമർശകരോട് പോരാടുക, അവരെ ധീരമായി നേരിടുക, തീർച്ചയായും അവരുടെ നയങ്ങളേയും പ്രവർത്തന ശൈലി യേയും എതിർക്കാം, ഇതാണ് ജനാധിപത്യം. എന്നാൽ ഈ രീതിയിൽ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാനായി രാജ്യത്തെ എല്ലാ സ്ഥാനങ്ങളുടെയും ശക്തി ഉപയോ​ഗിച്ച് അവരെ സമ്മർദ്ദത്തില‍ാക്കി ദുർബലപ്പെടുത്തുന്നത് ജാനാധിപത്യത്തിന്റെ എല്ലാ തത്വങ്ങൾക്കും എതിരാണ്, പ്രിയങ്ക പറഞ്ഞു.

നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ പ്രതിപക്ഷത്തെ ബി ജെ പി ലക്ഷ്യമിടുന്നതും ആക്രമിക്കപ്പെടുന്നതുമായ വഴികൾ പ്രിയങ്ക പട്ടിക്ക പ്പെടുത്തി. ” രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു.

എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും ഇ ഡി സി ബി ഐ, ഐ ടി എന്നിവയെക്കൊണ്ട് രാവും പകലും സമ്മർദ്ദത്തിലാണ. ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടച്ചു. മറ്റൊരു മുഖ്യമന്ത്രിയെ ജയിലിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഇത്തരം ലജ്ജാകരമായ രം​ഗം സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കാണുന്നത്,” അവർ കൂട്ടിച്ചേർത്തു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശനം നടത്തി. ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിര്‍ജ്ജീവമായ ജനാധിപത്യം ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


Read Previous

#Sreekumaran Thambi| യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’; താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്ന് ശ്രീകുമാരൻ തമ്പി

Read Next

#BJP ordered both| 2 മാസത്തിനിടെ അറസ്റ്റിലാകുന്ന രണ്ടാം മുഖ്യമന്ത്രി; ബിജെപി രണ്ടും കല്‍പ്പിച്ച്, ഫലം തിരിച്ചടിയാകുമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »