റിയാദിലെത്തിയ ആര്യാടൻ ഷൗക്കത്തിന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നല്‍കി ഒഐസിസി, പ്രിയദർശനി പബ്ലിക്കേഷൻ സംഘടിപ്പിക്കുന്ന “കേരള കൾച്ചർ” സാംസ്കാരിക സായാഹ്നത്തില്‍ മുഖ്യ പ്രഭാഷണം നടത്തും


റിയാദ്: ഹൃസ്വസന്ദർശനത്തിനായി റിയാദിലെത്തിയ കെപിസിസി ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്തിന് ഒഐസിസി മലപ്പുറം ജില്ല റിയാദ് കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ സ്വീകരിച്ചു.

ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി അംഗം റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ജില്ലാ ഭാരവാഹികളായ ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, സാദിക്ക് വടപുറം, ഷറഫു ചിറ്റാൻ, അൻസാർ വാഴക്കാട്, ബൈജു, ഷൗക്കത്ത്, ബാബു ഇമ്മി,സുനിൽ പൂക്കോട്ടുംപാടം, ഫൈസൽ വഴിക്കടവ് തുടങ്ങിയവർ സന്നിഹിതരായി. മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.

അതോടൊപ്പം കെപിസിസിയുടെ പബ്ലിക്കേഷൻ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻസിന്റെ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന “കേരള കൾച്ചർ” സാംസ്കാരിക സായാഹ്നം എന്ന പരിപാടിയിൽ വ്യാഴം വൈകീട്ട് 9 മണിക്ക് റിയാദ് ബത്ഹയിലെ ഡി-പാലസ് ഹാളിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. ആഗോളതലത്തിൽ മാറിവരുന്ന സാസ്കാരിക മാറ്റം കേരളം എങ്ങനെ സ്വീകരിക്കുന്നു എന്നതുൾപ്പടെയുള്ള സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയുന്ന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉത്ഘാടനം ചെയ്യും.

വിഷയത്തിൽ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും. റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സാമൂഹ്യ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.


Read Previous

പുതിയ നിർദേശങ്ങളുണ്ടായില്ല’, മന്ത്രി നടത്തിയ ചർച്ചയും പാളി; ആശ വർക്കർമാർ നിരാഹാര സമരത്തിന്

Read Next

ആഗോളതലത്തിൽ മാറിവരുന്ന സാസ്കാരിക മാറ്റം കേരളം എങ്ങനെ സ്വീകരിക്കുന്നു, പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ കേരള കൾച്ചർ ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »