Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് സെറ്റിംഗ്; ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും; യു ഡി എഫ് – റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ.


റിയാദ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. റിയാദിലെ ഒഐസിസി ആസ്ഥാനമായ സബർമതിയിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ്‌ സിദ്ധീഖ് കല്ലുപ റമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. കെ എം സി സി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഒ ഐ സി സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: എൽ കെ അജിത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

നിലമ്പൂരിൽ ചരിത്ര വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്. സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും നിലമ്പൂരിൽ തമ്പടിച്ചിട്ടു പോലും വികസനം ചർച്ച ചെയ്യാനാകുന്നില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിലകുറഞ്ഞ ആരോപണങ്ങളും വർഗീയ കാർഡും ഇറക്കി കളിക്കുകയാണ്. നിലമ്പൂരിലെ വോട്ടർമാർ യുഡിഎഫിന് അനുകൂലമായി വിധിയെ ഴുതും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് സെറ്റിംഗ് തെരഞ്ഞെടുപ്പാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രത്യേകിച്ചും നിലമ്പുർ മണ്ഡലത്തിൽ നിന്നുള്ള ഒ ഐ സി സി കെ എം സി സി പ്രവർത്തകർ അത്യാവേഷപൂർവ്വം കൺവൻഷന്റെ ഭാഗമായി.

കെ എം സി സി മലപ്പുറം ജില്ല പ്രസിഡന്റ്‌ ഷൗക്കത്ത് കടമ്പോട്ടിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച കൺവെൻഷനിൽ ഒ ഐ സി സി മലപ്പുറം ജില്ല ട്രഷറര്‍ ഷറഫു ചിറ്റൻ നന്ദി പറഞ്ഞു. ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡന്റ്‌ രഘുനാഥ്‌ പറശ്ശിനിക്കടവ്, കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, നാഷണൽ കമ്മിറ്റി നേതാവ് മുജീബ് ഉപ്പട, ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം അർത്തിയിൽ,കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ റഫീഖ് മഞ്ചേരി, ഒ ഐ സി സി വനിതാവേദി പ്രസിഡന്റ്‌ മൃതുല വിനീഷ്, കെ എം സി സി മലപ്പുറം ജില്ല ആക്ടിങ് സെക്രട്ടറി സഫീർഖാൻ കരുവാരക്കുണ്ട്, ഒ ഐ സി സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ, ജില്ല സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ, ഫൈസൽ അമ്പലക്കോടൻ, കെ എം സി സി ജില്ല ഭാരവാഹി മുനീർ വാഴക്കാട്, നിലമ്പുർ മണ്ഡലം ജനറൽ സെക്രട്ടറി ജംഷീദ് ചുള്ളിയോട് തുടങ്ങിയവർ ആശംസകൾ നേർന്നു.


Read Previous

‘ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഉദേശിക്കുന്നില്ല; ഊർജാവശ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരണം തുടരും’: ഇറാന്‍ പ്രസിഡണ്ട്‌ മസൂദ് പെസഷ്കിയാന്‍

Read Next

ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »