ആര്യാടൻ അവസാന ശ്വാസം വരെ പ്രസക്തനായ അപൂർവ്വ നേതാവ്


റിയാദ് : ആര്യാടാൻ മുഹമ്മദ് അവസാന ശ്വാസം വരെ പ്രസക്തനായ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നെന്ന് കെ പി സി സി സെക്രട്ടറി കെ പി നൗഷാദ് അലി. “ആര്യാടനോർമ്മയിൽ” എന്ന തലവാചകത്തിൽ ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീർഘവീക്ഷണവും പ്രവചന ശേഷിയുമുള്ള രാഷ്ട്രീയ നേതാവായിരുന്നു ആര്യാടൻ. കോൺഗ്രസ്സ് 44 സീറ്റിലേക്ക് ഒതുങ്ങിയ 2014 ൽ രാഹുൽ ഗാന്ധിക്ക് മോഡിയോട് മുട്ടി നിൽക്കാൻ ആകില്ലേ എന്ന് കോൺഗ്രസ്സുകാർ പോലും ആശങ്കപ്പെട്ട സമയത്ത് രാഹുൽ ഗാന്ധിയിൽ ധൈര്യമായി പ്രതീക്ഷ അർപ്പിക്കാമെന്നും അദ്ദേഹത്തിന്റെ നേതൃത്വ ത്തിൽ കോൺഗ്രസ്സ് ശക്തമായി തിരിച്ചു വരുമെന്നും ആര്യാടനുമായുള്ള സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുകയാണെന്നും ആ പ്രവചനം ഇന്ന് യാഥാർഥ്യമായെന്നും നൗഷാദലി പറഞ്ഞു.

പാർട്ടി ഓഫീസുകളിൽ അന്തിയുറങ്ങിയും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവ മായി ഇടപെട്ടും ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ രാഷ്ട്രീയ പ്രവർത്തന ശൈലി അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃസ്വ സന്ദർശനാർഥം സൗദിയിലെത്തിയ പരപ്പനങ്ങാടി മണ്ഡലം പ്രസിഡണ്ട് എൻ പി ഖാദറും ചടങ്ങിൽ അതിഥിയായി പങ്കടുത്തു. ജില്ല പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷനായിരുന്ന ചടങ്ങ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു.

ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റസാക് പൂക്കോട്ടുംപാടം, കുഞ്ഞി കുമ്പള, സലിം കളക്കര,നൗഫൽ പാലകാടൻ, രഘുനാഥ്‌ പറശ്ശിനിക്കടവ്, ഷാനവാസ് മുനമ്പത് , ഷഫീക് കൊല്ലം , ഭാസ്കരൻ മഞ്ചേരി , സക്കീർ ദാനത്ത് , അമീർ പട്ടണത്ത് , വഹീദ് വാഴക്കാട് , ബാബു നിലമ്പൂർ , ശിഹാബ് അരിപ്പൻ, സ്മിത മൊഹിയുദ്ധീൻ, സൈഫുന്നീസ സിദ്ദിഖ്, സിംന നൗഷാദ്,എന്നിവർ സംസാരിച്ചു. നൗഷാദ് അലിക്കുള്ള ജില്ല കമ്മറ്റിയുടെ ഉപഹാരം ജില്ലാ ട്രഷറർ സാദിഖ് വടപുറം കൈമാറി. ഷൗക്കത്ത് ഷിഫാ അദ്ദേഹത്തെ ഷാൾ അണിയിച്ചു . എൻ പി ഖാദറിനെ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ഷാൾ അണിയിച്ച് ആദരിച്ചു.

ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ഷറഫ് ചിറ്റൻ നന്ദിയും പറഞ്ഞു. ജില്ലാ വർക്കിങ് പ്രസിഡണ്ട് വഹീദ് വാഴക്കാട്, അൻസാർ വാഴക്കാട്, സൈനുദ്ധീൻ വെട്ടത്തൂർ , ഉണ്ണി വാഴയൂർ , അൻസാർ നെയ്തല്ലൂർ , ബനൂജ് പുലത്ത് ,സലീം വാഴക്കാട് , ബഷീർ കോട്ടക്കൽ , റഫീഖ് കോടിഞ്ഞി , മുത്തു പാണ്ടിക്കാട് , ബഷീർക്ക വണ്ടൂർ എന്നിവർ നേത്യത്വം നൽകി. വിവിധ മണ്ഡലം കമ്മിറ്റികൾക്കും വേണ്ടി ബാദുഷ മഞ്ചേരി , ഉമർ അലി അക്ബർ , ഫൈസൽ തമ്പലക്കോടൻ , മുജീബ് പെരിന്തൽമണ്ണ , സൻവീർ വാഴക്കാട് , റഫീഖ് കുപ്പനത്ത്‌ എന്നിവർ ഷാൾ അണിയിച്ചു .


Read Previous

സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു; ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

Read Next

ശാസ്ത്രലോകത്തിന് കൗതുകമായി ‘ഗ്രംപി ഡ്വാര്‍ഫ്‌ ഗോബി’ ദേഷ്യം വിട്ടുമാറാത്ത മുഖം, കൂര്‍ത്തുനീണ്ട പല്ലുകള്‍, ചുവന്നുതുടുത്ത ദേഹം സൗദി അറേബ്യയുടെ ഫര്‍സാന്‍ തീരത്തിന് സമീപം പവിഴപ്പുറ്റുകളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »