ജമ്മു കാശ്മീര്‍ മേഖലയില്‍ വിദേശ ഭീകരര്‍ ഉള്‍പ്പെടെ 138 സജീവ ഭീകരര്‍; ആശങ്ക ഉയര്‍ത്തി സര്‍ക്കാര്‍ രേഖകള്‍


ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങ ളാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷ ഏജന്‍സികളുടെ വിലയിരുത്തല്‍. 133 മുതല്‍ 138 വരെ ഭീകരര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായി ഉണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്.

കീശ്മീര്‍ താഴ്‌വരയില്‍ മാത്രം 65 വിദേശ ഭീകരരും നാട്ടുകാരായ 13 ഭീകരരും പ്രവര്‍ത്തിക്കുന്നു. അതേ സമയം ജമ്മു മേഖലയില്‍ 52 മുതല്‍ 57 വരെ വിദേശ ഭീകരരും മൂന്ന് പ്രാദേശിക ഭീകരരും പ്രവര്‍ത്തിക്കു ന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നാല് ഭീകരരാണ് സഞ്ചാരികള്‍ക്ക് നേരെ നിറയൊഴിച്ചത്. ഇതില്‍ വിദേശത്ത് നിന്നുള്ളവരും നാട്ടുകാരുമായ ഭീകരരും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ആദില്‍ ഗുരു, ആസിഫ് ഷെയ്ഖ് എന്ന ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആദ്യ അന്വേഷണത്തില്‍ വ്യക്തമായിരി ക്കുന്നത്. ഇവരെ കണ്ടെത്താനായി സുരക്ഷ ഏജന്‍സികള്‍ തിരച്ചില്‍ തുടരുകയാണ്. റസിസ്റ്റന്റ് ഫ്രണ്ടി ന്റെ ഭാഗമായ ഫാല്‍ക്കണ്‍ സ്‌ക്വാഡിലെ അംഗങ്ങളാണ് ഇവരെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആക്രമണം നടത്തിയവരെ കണ്ടെത്താനായി സുരക്ഷാ ഏജന്‍സികള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ലക്ഷ്‌കര്‍ ഇ ത്വയിബ പ്രവര്‍ത്തകര്‍ ഭീകരവിരുദ്ധ പോരാട്ടത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ ഭീകരരുടെ സഹായം ആക്രമണം നടത്തിയവര്‍ക്ക് കിട്ടുന്നുണ്ട്. തങ്ങള്‍ക്ക് അവരിലേക്ക് എത്താനാകും മുമ്പ് അവര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നുവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

ലക്ഷകര്‍ ഇ ത്വയിബ ഡെപ്യൂട്ടി കമാന്‍ഡര്‍ സെയ്ഫുള്ള കസൂരിയാണ് ആക്രമണത്തിന്റെ മുഖ്യസൂത്ര ധാരനെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അടുത്തിടെ കസൂരി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും ഖൈബര്‍ ഫക്തൂണിലെയും സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുമായും ഐഎസ്ഐയുമായും ഇയാള്‍ ആശയവിനിമയം നടത്തിയിരുന്നു.


Read Previous

തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഇന്ത്യയ്ക്ക് നൽകും’; ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമെന്ന് ജെ.ഡി വാൻസ്

Read Next

മാർപാപ്പയുടെ പൊതുദർശനം നാളെ വരെ; പാപ്പയെ അവസാനമായി കാണാൻ വത്തിക്കാനിലേക്ക് ജനപ്രവാഹം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »