ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) വാർഷിക പൊതുയോഗം (എജിഎം) ബഹിഷ്കരിക്കാ നൊരുങ്ങി ബിസിസിഐ. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി എസിസി ധാക്കയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ജൂലായ് 24-നാണ് വാര്‍ഷിക യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന്‍റെ വേദി മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുക യാണ് ബോര്‍ഡ്.
യോഗം ധാക്കയിൽ നടന്നാൽ അതിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ എസിസി പ്രസിഡന്‍റ് മൊഹ്‌സിൻ നഖ്‌വിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്‌തു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ കൂടിയാണ് നഖ്‌വി. രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യോഗത്തിന്‍റെ വേദി ധാക്കയില്‍ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
രാഷ്ട്രീയ, നയതന്ത്ര ആശങ്കകൾ കാരണം മറ്റ് നിരവധി അംഗ ബോർഡുകളും യോഗം ബഹിഷ്‌കരി ക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. അതേസമയം ഈ യോഗം നടന്നാൽ, അതിലെ നിർദ്ദേശങ്ങളും ബഹിഷ്‌കരിച്ചേക്കും. എസിസിയുടെ ഭരണഘടന അനുസരിച്ച്, പ്രധാന അംഗ ബോർഡുകളുടെ പങ്കാളിത്തമില്ലാതെ എസിസി യോഗത്തിൽ എന്തെങ്കിലും തീരുമാനം എടുത്താൽ അത് അസാധുവായി കണക്കാക്കും.
യോഗത്തിന്‍റെ വേദി മാറ്റാൻ ബിസിസിഐ എസിസി പ്രസിഡന്‍റിനോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. എതിർപ്പുകള്‍ ഉണ്ടെങ്കലും ധാക്ക യിൽ തന്നെ യോഗം നടത്തുന്നതിൽ മൊഹ്‌സിൻ നഖ്‌വി ഉറച്ചുനിൽക്കുകയാണ്. ഇതേതുടര്‍ന്ന് ഏഷ്യാ കപ്പിന്‍റെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യ ങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂര്‍ണമെന്‍റ് നേരത്തെ മാറ്റിവച്ചിരുന്നു.
2025 ലെ ഏഷ്യാ കപ്പിന്‍റെ ആതിഥേയത്വം ഇന്ത്യയ്‌ക്കാണ്. എസിസി ഇതുവരെ ഷെഡ്യൂളോ വേദിയോ പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 2023 ൽ, ഏഷ്യാകപ്പിനായി പാകി സ്ഥാനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ചതിനാല്‍ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ശ്രീലങ്ക യിലായിരുന്നു നടന്നത്. എട്ട് തവണ കിരീടം നേടിയ ഇന്ത്യയാണ് ടൂർണമെന്‍റിലെ ഏറ്റവും വിജയകരമായ ടീം. ശ്രീലങ്ക ആറ് തവണയും പാകിസ്ഥാൻ രണ്ടുതവണയും കിരീടം നേടി.
