Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചാനല്‍ പോര്: ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ്; രണ്ടാമത് 24, റിപ്പോര്‍ട്ടര്‍ മൂന്നാമത്, വാര്‍ത്ത കാണുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്, പ്രേക്ഷകർക്ക് ന്യൂസ് മടുത്തു തുടങ്ങിയോ !


തിരു: ചാനല്‍പ്പോരില്‍ വീണ്ടും മുന്നില്‍ കയറി ഏഷ്യാനെറ്റ് ന്യൂസ്. ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന 24 ന്യൂസ് രണ്ടാമത് എത്തിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തന്നെ എത്തുന്ന കാഴ്ചയാണ് ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിങ്ങില്‍ കാണുന്നത്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം വന്ന നടിമാരുടെ വെളിപ്പെടുത്തല്‍ വിവാദം കടന്നുപോയ ആഴ്ചയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കു ന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം വാര്‍ത്ത കാണുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ ചാനലു കൾക്കും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 24 ന്യൂസിനാണ് ഏറ്റവും അധികം പ്രേക്ഷക കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വന്‍ മുന്നേറ്റത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കു ന്നത്. കഴിഞ്ഞ ആഴ്ച ഒന്നാമത് നിന്ന 24 ന്യൂസിനെ മറികടന്ന് 109.05 പോയിന്റോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുന്നത്. 100.81 പോയി ന്റോടെ 24 ന്യൂസ് രണ്ടാമതും റിപ്പോര്‍ട്ടര്‍ 92.81 പോയിന്റോടെ മൂന്നാമതുമാണ്.

53.32 പോയിന്റോടെ മനോരമ ന്യൂസ് നാലാം സ്ഥാനത്തു തന്നെ മാറ്റമില്ലാതെ തുടരുക യാണ്. 41.67 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 21.70 പോയിന്റോടെ ജനം ടിവി ആറാമതും 19. 93 പോയിന്റോടെ തൊട്ടുപിറകില്‍ കൈരളിയുമുണ്ട്.17.07 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 13.64 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമതുമാണ്.

നഷ്ടമായ ഒന്നാംസ്ഥാനം തിരിച്ചു പിടിച്ച ഏഷ്യാനെറ്റ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഏഷ്യാനെറ്റും രണ്ടാം സ്ഥാനത്തുള്ള 24 ഉം തമ്മില്‍ 9.05 വ്യത്യാസമാണുള്ളത്. കഴിഞ്ഞ ആഴ്ചയുണ്ടായിരുന്ന 0.5 ശതമാനത്തിന്റെ വ്യത്യാസത്തില്‍ നിന്നാണ് ഏഷ്യാനെറ്റിന്റെ ഈ കുതിച്ചുയരല്‍. അതേ സമയം വാർത്ത ചാനലുകളുടെ ആക്ടിവിസ്റ്റ് രീതിയോടുള്ള പ്രേക്ഷക എതിർപ്പും ഇത്തവണത്തെ ചാനൽ റേറ്റിങ്ങിൽ പ്രകടമായിട്ടുണ്ട്.


Read Previous

ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ തേടുന്നു ; ഇപ്പോള്‍ അപേക്ഷിക്കാം

Read Next

ഏഷ്യൻ സിനിമയുടെ അമ്മ’ പ്രമുഖ ചലച്ചിത്ര നിരൂപക അരുണ വാസുദേവ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »