Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത്’ അസം മുഖ്യമന്ത്രി; വിവാദമായതോടെ വിഡിയോ പിന്‍വലിച്ചു; യുഎപിഎ ചുമത്തണമെന്ന് പ്രതിപക്ഷം


ഗുവാഹത്തി: മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മയുടെ വിവാദ വിഡിയോയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. വംശഹത്യക്കുള്ള ആഹ്വാനമാണി തെന്നും ഇത് വലിയ അനന്തരഫലമുണ്ടാക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോ പാല്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ വിഡിയോ ബിജെപി പിന്‍വലിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപിയുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ വിവാദ വിഡിയോ പങ്കുവച്ചത്. രണ്ട് മുസ്ലീങ്ങളുടെ മേല്‍ വെടിയുണ്ട പതിക്കുന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചത്. പോയിന്റ് ബ്ലാങ്ക് ഷോട്ട് എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചത്.

വിഭജന നയം നടപ്പിലാക്കാനുള്ള ബിജെപിയുടെ ആഹ്വാനമാണെന്നും വംശഹത്യയാണ് വിഡിയോ ചിത്രീകരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതെങ്കിലും തരത്തിലുള്ള നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും നിയമനടപടി വേണമെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ബിജെപി ബോധപൂര്‍വം വിദ്വേഷം പടര്‍ത്താനും ആക്രമത്തെ പ്രോത്സാ ഹിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ കര്‍ശനമായ നിയമനടപടി വേണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

വിവാദമായതോടെ ബിജെപി അസം സംസ്ഥാന ഘടകം വിഡിയോ എക്‌സില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും മറിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ ശത്രുത വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട തിന് പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് അതുണ്ടാക്കിയ ആഘാതം കുറയില്ലെന്നും പ്രചരിപ്പിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.


Read Previous

കോണ്‍ഗ്രസിന്റെ പാതയില്‍ സിപിഎമ്മും; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വേ

Read Next

സോഷ്യല്‍ ഓഡിറ്റിങിന് ഞാന്‍ തയ്യാര്‍; ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി അന്വേഷിക്കണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »