മര്‍ദ്ദിച്ചത് ഹോസ്റ്റലിലെ അന്തേവാസികൾ, രാഷ്ട്രീയബന്ധം അന്വേഷിച്ചിട്ടില്ല; സിദ്ധാര്‍ത്ഥനെതിരെ ഒരു പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടില്ലെന്ന് ഡിവൈഎസ്പി


കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഒരാള്‍ കസ്റ്റഡിയിലുള്ളതായി അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയി ലായതെന്നാണ് മനസ്സിലാക്കുന്നത്. പാലക്കാടു നിന്നും പിടികൂടിയ ഇയാളെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇതിനു ശേഷമേ പേരുവിവരങ്ങള്‍ വെളിപ്പെ ടുത്താനാകൂവെന്ന് ഡിവൈഎസ്പി പറഞ്ഞു.

കസ്റ്റഡിയിലെടുത്തയാള്‍ക്ക് കുറ്റകൃത്യത്തില്‍ മുഖ്യപങ്കുണ്ടെന്ന് കരുതുന്നു. ഇനി 11 പേരെയാണ് പിടികൂടാനുള്ളത്. പ്രതികള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുന്നതി നുള്ള നടപടികള്‍ സ്വീകരിക്കുന്നു. സിദ്ധാര്‍ത്ഥനെതിരെ ഒരു പെണ്‍കുട്ടിയും പൊലീ സില്‍ പരാതി നല്‍കിയിട്ടില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

കേസില്‍ ഇന്നലെ അറസ്റ്റിലായവരില്‍ കോളജ് യൂണിയന്‍ ഭാരവാഹികളും ഉള്‍പ്പെടുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതേപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. ആ തലത്തില്‍ അന്വേഷണം നടത്തിയിട്ടില്ല. ഇതൊരു കുറ്റകൃത്യമാണ്. ആ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടത്തിയിട്ടുള്ളത്. രാഷ്ട്രീയബന്ധത്തെപ്പറ്റി അന്വേഷിച്ചിട്ടില്ല.

ഹോസ്റ്റലിലാണ് സംഭവം നടന്നത്. ആ ഹോസ്റ്റലിലെ അന്തേവാസികളാണ്. അല്ലാതെ വേറെ എവിടെ നിന്നും സംഘടിച്ചു വന്നവരല്ല. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കുട്ടികള്‍ തന്നെയാണ്. രഹാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് വീട്ടിലേക്കു പോയ സിദ്ധാര്‍ത്ഥിനെ വിളിച്ചു വരുത്തിയത്. കോളജ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ യെന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണത്തില്‍ ഇതുവരെ അങ്ങനെയൊന്നും കണ്ടെത്താനായിട്ടില്ല.

പൊലീസ് അന്വേഷണം തുടങ്ങിയ ശേഷവും കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ തന്നെയുണ്ടായിരുന്നു എന്ന ആരോപണത്തിനും ഡിവൈഎസ്പി വ്യക്ത മായ മറുപടി പറഞ്ഞില്ല. അന്വേഷണം ആരംഭിച്ചപ്പോള്‍ സസ്‌പെന്‍ഡ് ചെയ്ത കുട്ടിക ളാണ്. ഹോസ്റ്റലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് 12 പേരെയും പുറത്താക്കിയിരുന്നു വെന്നും കല്‍പ്പറ്റ ഡിവൈഎസ്പി പറഞ്ഞു.

എസ്എഫ്‌ഐ പ്രവര്‍ത്തകരായതിനാല്‍ ഒത്തുകളിയുടെ ഭാഗമായാണ് പ്രധാന പ്രതികളെ പിടികൂടാത്തതെന്ന ആരോപണം ഉണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതേപ്പറ്റി എനിക്കറിയില്ല. അത് ആരോപണങ്ങള്‍ മാത്രമാണ്. ഒത്തുകളിയുടെ കാര്യങ്ങളൊന്നും അറിയില്ല. എന്റെ ശ്രദ്ധയില്‍ അതു പെട്ടിട്ടില്ലെന്നും കല്‍പ്പറ്റ ഡിവൈഎസ്പി പറഞ്ഞു.


Read Previous

സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം

Read Next

കാര്യവട്ടത്തെ അസ്ഥികൂടം പുരുഷന്റേത്, വാട്ടര്‍ ടാങ്കില്‍ ടൈയും കണ്ണടയും ബാഗും; തൂങ്ങി മരണമാകാമെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »