റിയാദ്: പ്രവാസികളുടെ മക്കളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെ അവാര്‍ഡ് സമ്മാനിക്കുമെന്ന് റിയാദ് പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ. പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളില്‍ നിന്നു എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും. ഇതിനു പുറമെ ഓരോ മണ്ഡലത്തിലും നിര്‍ധനരായ ഒരാള്‍ക്കെങ്കിലും ഭവനം നിര്‍മിച്ചു നല്‍കാനുളള പദ്ധതി ആവിഷ്‌കരിക്കുമെന്നും ജില്ലാ ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഉള്‍പ്പെടെ നിരവധി ഗ്രാമങ്ങളില്‍ നിര്‍ധനരായ കുടുംബങ്ങളുണ്ട്. ഇവര്‍ക്കു സഹായം നല്‍കും. അതോടൊപ്പം കൂട്ടായ്മയില്‍ അംഗ ങ്ങളായ വര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൈതാങ്ങാവുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി വിപുലമായ കര്‍മ പരിപാടികള്‍ തയ്യാറാക്കി യിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മണ്ഡലങ്ങളില്‍ നിന്നു മൂന്ന് അംഗങ്ങളെ വീതം തെരഞ്ഞെടുത്താണ് പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കിയത്. ജാതി, മത, രാഷ്ട്രീയ, കക്ഷി ഭേദമന്യേ പരസ്പരം സഹായിക്കാനും സഹകരിക്കാനു മാണ് കൂട്ടായ്മ.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, ശ്യാം സുന്ദര്‍, സുരേഷ് ഭീമനാട്,
മഹേഷ് ജയ്,സുരേഷ് ആനിക്കോട്,ജാഫർ കല്ലടിക്കോട്,ശിഹാബ് കരിമ്പാറ, മൊയ്തീന്‍ മണ്ണാര്‍ക്കാട്,ഷാജീവ് ശ്രീകൃഷ്ണപുരം,ശബരീഷ് ചിറ്റൂര്‍,അജ്മൽ അലനല്ലൂർ,ഹമീദ് നെന്മാറ,ഷിജു കൊടുവായൂർ എന്നിവര്‍ പങ്കെടുത്തു.