സൗദിയിൽ മൈ ആസ്റ്റർ ആപ്പ് പുറത്തിറക്കി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ


റിയാദ്: ജിസിസിയിലെ പ്രമുഖ ആതുര സേവന കേന്ദ്രമായ ആസ്റ്റർ ഡിഎം ഹെല്ത്ത് കെയർ, സൗദി അറേബ്യയില് മൈ ആസ്റ്റർ ആപ്ലിക്കേഷൻ പുറത്തിറക്കി. രാജ്യത്തെ ആരോഗ്യ പരിചരണ പ്രവര്ത്തനങ്ങൾ വിപുലീകരിക്കുന്നതിനും ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിചരണ സംവിധാനം ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെയ്പ്പ് എന്ന് റിയാദിൽ നടക്കുന്ന ആഗോള ഡിജിറ്റൽ മേളയായ ലീപ്പ് (LEAP) ഇവന്റിൽ ആപ്പ് പുറത്തിറക്കികൊണ്ട് മാനേജിംഗ് ഡയറക്ടര്‍, ആസ്റ്റർ ഗ്രൂപ്പ്‌ സി ഇ ഒ ഡി എം ഹെൽത്ത്‌ കെയർ മിസ്‌ അലിഷ മൂപ്പൻ പറഞ്ഞു

ഇതിനകം 2 ദശലക്ഷത്തിലധികം ആളുകൾ ആപ് ഡൌൺലോഡ് ചെയ്തിട്ടുണ്ട്, യുഎഇയിലെ നമ്പർ വൺ ഹെല്ത്ത് കെയർ ആപ്പെന്ന മികച്ച ട്രാക്ക് റെക്കോർഡ്‌ ഉള്ള മൈ ആസ്റ്റർ ആപ്പ്, സൗദിയിലെ ഡിജിറ്റൽ ഹെല്ത്ത് രംഗം മാറ്റിമറിക്കാൻ പ്രാപ്തമായ ആപ്ലിക്കേഷനാണ് പുതിയ ആപ്പ്. ഓൺലൈൻ ഫാർമസി, അപ്പോയിന്മെന്റ് മാനേജ്മെന്റ്, കുറിപ്പടി, ഹോം ഡെലിവറി, വീഡിയോ പരിശോധന , ഹോം കെയർ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ അപ്ലിക്കേഷനിൽ ലഭ്യമാണെന്ന് അലിഷ മൂപ്പൻ പറഞ്ഞു.

ഗൂഗിള് ക്ലൗഡിലൂടെ എഐയും, എഐ ജനറേറ്റഡ് വോയിസ് ഇന്റഗ്രേഷനും ഉൾപ്പെടു ത്തിയിരിക്കുന്ന ഈ സംവിധാനം അറബിക് ഭാഷയിലൂടെ രോഗ ലക്ഷണങ്ങളെക്കുറിച്ച് സംവദിക്കാനും, പ്രാദേശിക ഭാഷയിൽ തന്നെ ഉപയോക്താക്കൾക്ക് ഭാഷയുടെ പരിമിതികളില്ലാതെ ആശയവിനിമയം നടത്താനും സഹായിക്കും . എഐ സാങ്കേതിക വിദ്യയിലൂടെ ആസ്റ്ററിന്റെ ശൃംഖലയിലെ ഏറ്റവും അനുയോജ്യരായ സ്പെഷ്യ ലിസ്റ്റുകളും, ആരോഗ്യപ്രവര്ത്തകരും ഉപയോക്താക്കളുടെ ഭാഷക്ക് അനുസരിച്ച് കൃത്യമായ വിവരണം ആപ്പിലൂടെ നൽകും വിധമാണ് ആപ്പ് രൂപ കൽപ്പന ചെയ്തിരി ക്കുന്നത്. ‘സൗദി അറേബ്യയില് എല്ലാവർക്ക് പ്രാപ്യമായ സംയോജിത ആരോഗ്യ പരിചരണ സംവിധാനം ലഭ്യമാക്കുന്ന മൈ ആസ്റ്റര് ആപ്പിന്റെ ലോഞ്ചിംഗ്, ആരോഗ്യ രംഗത്ത് വലിയ മാറ്റത്തിന് നാന്ദിയാകുമെന്ന് അലിഷ പറഞ്ഞു

മാനേജിംഗ് ഡയറക്ടര്‍, ആസ്റ്റർ ഗ്രൂപ്പ്‌ സി ഇ ഒ ഡി എം ഹെൽത്ത്‌ കെയർ മിസ്‌ അലിഷ മൂപ്പൻ

‘മൈ ആസ്റ്റർ വ്യക്തികളെ അവരുടെ ആരോഗ്യം നിയന്ത്രിക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല, കൃത്യമായ സമയത്ത് രോഗ ലക്ഷണങ്ങൾ വിശകലനം ചെയ്ത് ശരിയായ പരിചരണത്തിലേക്ക് വഴികാട്ടുന്ന നിലയിൽ രോഗികൾക്കും ആരോഗ്യ വിദഗ്ധർക്കും ഇടയിലുള്ള അകലം കുറക്കുകയും ചെയ്യുന്നുവെന്ന് ആസ്റ്റര് ഡി.എം. ഹെല്ത്ത് കെയറിന്റെ ഡിജിറ്റല് ഹെല്ത്ത് ആന്ഡ് ഇ-കോമേഴ്സ് സിഇഒ നല്ല കരുണാനിധി പറഞ്ഞു

ആസ്റ്റർ ഡിഎം ഹെൽത്ത് കെയര്‍ അടുത്ത 2-3 വർഷത്തിനുള്ളിൽ സൗദി അറേബ്യ യിൽ ഒരു ബില്യൺ സൗദി റിയാലിന്റെ (USD 250 മില്യൺ) നിഷേപം നടത്തും അസ്റ്റർ ഫാർമസിയെ രാജ്യം മുഴുവന് 180 സ്റ്റോറുകളിലേക്ക് വിപുലീകരിക്കുന്നതിനും നിലവിലുള്ള അസ്റ്റർ സനദ് ആശുപത്രിയോടൊപ്പം രാജ്യത്തെ പ്രധാന നഗരങ്ങളിൽ അഞ്ച് പുതിയ ആശുപത്രികൾ സ്ഥാപിക്കും ഇതോടെ 1,000 കിടക്കകൾ ഉള്ള സൗകര്യങ്ങൾ ലഭ്യമാകും.

കൂടാതെ, ഏകീകരിച്ച ആരോഗ്യപരിപാലന മാതൃകയെ ശക്തിപ്പെടുത്തുന്നതിന് 30 മെഡിക്കൽ സെന്ററുകൾ ആരംഭിക്കാനും അടുത്ത അഞ്ച് വര്ഷത്തിനുള്ളിൽ രാജ്യത്ത് ഏകദേശം 4,900 പേര്ക്ക് തൊഴിൽ അവസരങ്ങൾ നല്കാനും ആസ്റ്റർ പദ്ധതിയി ടുന്നതായി വാർത്താ സമ്മേളനത്തിൽ മാനേജ്മെന്റ് വക്താക്കൾ വെക്തമാക്കി


Read Previous

കൊടുങ്ങല്ലൂരിൽ 24കാരൻ അമ്മയുടെ കഴുത്തറുത്തു; അതീവ ഗുരുതരാവസ്ഥയിൽ; ലഹരിക്ക് അടിമയെന്ന് പൊലീസ്

Read Next

ഫീസിനും പ്രവേശനത്തിനും സർക്കാർ നിയന്ത്രണമുണ്ടാകില്ല; സ്വകാര്യ സർവകലാശാല ബില്ലിന് മന്ത്രിസഭാ അംഗീകാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »