അശ്വമേധം’ അവസാനിച്ചു; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് അശ്വിൻ, പ്രഖ്യാപനം അപ്രതീക്ഷിതം


ബ്രിസ്‌ബേന്‍: ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് താരം തന്‍റെ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത് തൻ്റെ അവസാന ദിവസമാണെന്ന് 38-കാരന്‍ പറഞ്ഞു. ക്ലബ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

“ഇന്ത്യൻ ക്രിക്കറ്റര്‍ എന്ന നിലയില്‍ അന്താരാഷ്‌ട്ര തലത്തിൽ ഗെയിമിന്‍റെ എല്ലാ ഫോർമാറ്റുകളിലും ഇത് എന്‍റെ അവസാന ദിവസമായിരിക്കും. എന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ക്ലബ് ലെവൽ ക്രിക്കറ്റിൽ തുടര്‍ന്നും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇതെന്‍റെ ആവസാന ദിനമായിരിക്കും. ഈ യാത്രയില്‍ ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു. രോഹിതിനും മറ്റ് നിരവധി ടീമംഗങ്ങൾക്കും ഒപ്പം എനിക്ക് ഒരുപാട് ഓര്‍മ്മകളുണ്ട്”- അശ്വിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

2010 ജൂണിലാണ് അശ്വിന്‍ ഇന്ത്യയ്‌ക്കായി അരങ്ങേറുന്നത്. പന്തിന് പുറമെ ബാറ്റുകൊണ്ടും ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന നിരവധി പ്രകടനങ്ങള്‍ അശ്വിന്‍ നടത്തിയിട്ടുണ്ട്. 106 ടെസ്റ്റുകളില്‍ നിന്നും 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആറ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3503 റണ്‍സും അശ്വിന്‍ നേടിയിട്ടുണ്ട്.


Read Previous

വിസ വാഗ്‌ദാനം ചെയ്‌ത് 10 ലക്ഷത്തോളം തട്ടി; യുവതി അറസ്റ്റിൽ

Read Next

ടെസ്റ്റ് ക്രിക്കറ്റിൽ 2024ലെ മികച്ച ബൗളർ ബുംറ; കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ടോപ്പ്-10 ഇവരാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »