Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമ്പത് മാസത്തെ അനശ്ചിതത്വങ്ങൾക്കൊടുവിൽ തിയതി കുറിച്ചു; ഇനി കൗണ്ട് ഡൗൺ’: സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 16 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ


ന്യൂയോര്‍ക്ക്: ഏറെ അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസി ന്റെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു.

സ്പേസ് എക്സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുക. ബഹിരാകാശ നിലയ ത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവരും ഒപ്പമുണ്ടാകും.

എട്ട് ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ വംശജ കൂടിയായ സുനിത വില്യംസിന്റെയും സഹ യാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടക്ക യാത്രയ്ക്കുള്ള വാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇരുവരും ബഹിരാകാശത്ത് കുടുങ്ങി പ്പോയത്. ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തിലായിരുന്നു ഇരുവരും യാത്ര തിരിച്ചത്.


Read Previous

സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ; വീണാ ജോർജ് പ്രത്യേക ക്ഷണിതാവ്, സൂസൻ കോടി പുറത്ത്

Read Next

മുന്നിൽ നിന്നും പട നയിച്ച് രോഹിത്; ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാർ, കിവികൾക്ക് കണ്ണീർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »