Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അത്ലിറ്റ്സ്മോസ് ‘ 25 ന് ഉജ്ജ്വല സമാപനം


റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിലെ വാർഷിക കായികമേള ‘അത്ലിറ്റ്സ്മോസി’ന് പ്രൗഢമായ സമാപനം. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ ഗ്രൂപ്പുകളിലായി അമ്പതോളം മത്സരയിനങ്ങളിൽ ആയിരത്തിനാനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ‘അത്ലിറ്റ്സ്മോസ് 25’ സക്സസ് ഇൻ്റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. സയ്യിദ് മസൂദ് ഉദ്ഘാടനം ചെയ്തു.

ട്രാക്കിന മത്സരങ്ങൾക്ക് പുറമെ വടം വലി, ഹാൻ്റ്ബോൾ ഡോഡ്ജ്ബോൾ, ഖോഖോ, കബഡി ഉൾപ്പെടെ നിരവധി മത്സരങ്ങൾ നടന്നു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ വാശിയേ റിയ പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന കായിക മാമാങ്കത്തിൽ ബോയ്സ് വിഭാഗ ത്തിൽ ബീറ്റ, ഡെൽറ്റ, ഗാമ ഹൗസുകളും ഗേൾസ് വിഭാഗത്തിൽ ആൽഫ, ഗാമ, ഡെൽറ്റ ഹൗസുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

ബോയ്സ് വിഭാഗത്തിൽ അര്‍സലാൻ അജ്മീർ ഷാ (സബ്ജൂനിയർ,ബീറ്റ), മുഹമ്മദ് ഖോജ (ജൂനിയർ, ഡെൽറ്റ), ഹംസ ഇസ്സത്തുള്ള (സീനിയർ, ബീറ്റ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ഗേൾസ് സെക്ഷനിൽ അവാമ അംന (സീനിയർ), ആഫിയ (ജൂനിയർ), ആലിയ അബ്ദുൽ സമദ് (സബ് ജൂനിയർ) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.

ഫലപ്രഖ്യാപനത്തിനും വിജയികൾക്കുള്ള ട്രോഫി വിതരണത്തിനും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമദ്, പ്രിൻസിപ്പാൾ മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. അത്ലിറ്റ്സ്മോസിന് നേതൃത്വം നൽകിയ കായിക അധ്യാപകൻ ഷംസാദിനേയും അദ്ധ്യാപിക ഷബീബയേയും അലിഫ് മാനേജ്മെൻ്റ് പ്രത്യേകം അഭിനന്ദിച്ചു. ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് സെക്ഷ ൻ ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.


Read Previous

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

Read Next

മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നത് വസ്തവം കണ്ടെത്തുമ്പോള്‍, റിംഫ് ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രൈനിംഗ് പ്രോഗ്രാമിന് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »