Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീണാ ജോർജിനെതിരായ ആക്രമണം അപലപനീയം; പ്രതിഷേധവുമായി റിയാദ് കേളി.



റിയാദ്: കേരള ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, ഒരു വനിതാ മന്ത്രിക്കെതിരായ ശാരീരികാക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് സാധാരണ പ്രതിഷേധമല്ല. മറിച്ച് അക്രമികളുടെ സംഘടിത മായ വിളയാട്ടമാണെന്നും കേളി ആരോപിച്ചു. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും, ശാരീരികാക്രമണത്തിലൂടെ അത് പ്രകടിപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവി ല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിലെ പൊതുആരോഗ്യ മേഖല രാജ്യത്ത് തന്നെ മികച്ച സംവിധാനങ്ങളിലൊന്നാണെന്നും, വിവിധ ദേശീയ ഏജൻസികൾ അതിനെ അംഗീകരിച്ചിട്ടുണ്ടെന്നും കേളി വ്യക്തമാക്കി. വർഷംതോറും 13 കോടിയോളം ആളുകൾ ആശ്രയിക്കുന്ന സർക്കാർ ആരോഗ്യ മേഖലയിൽ നാളിതുവരെ 47 പരാതി കളാണ് ഉയർന്നു വന്നത്. സർക്കാർ ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങളിലൂടെ നടക്കുന്നതെന്നും കേളി ആരോപിച്ചു.

സ്വകാര്യ മേഖലയിൽ ഉയരുന്ന അനവധി പരാതികളോട് മിണ്ടാതിരിക്കുന്ന പ്രതിപക്ഷം, സർക്കാർ മേഖലയെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ഇരട്ടത്താപ്പാണെന്നും പ്രസ്താവനയിൽ വിമർശിച്ചു. കേരളത്തിലെ സർവമേഖലയെയും ഇരുണ്ട കാലത്തിലാക്കിയ പ്രതിപക്ഷത്തെ കഴിഞ്ഞ പത്ത് വർഷമായി ജനം അധികാര പരിധിയിൽ നിന്നും അകറ്റി നിർത്തിയിരുക്കുകയാണ്. ദുരന്തത്തെ പോലും പണപ്പിരിവിനുള്ള മാർഗമാക്കി മാറ്റിയ പ്രതിപക്ഷം ജനങ്ങളുടെ ചോദ്യത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന തിനാണ് ഇത്തരം ആഭാസ സമരങ്ങളുമായി തെരുവിൽ ഇറങ്ങുന്നത്.ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തള്ളിക്കളയും. ആക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നവരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നും കേളി ഓർമിപ്പിച്ചു.

Attack against Veena George is condemnable; Riyadh Keli protests.


Read Previous

സൗഹൃദത്തിന്റെ സന്ദേശമായി ‘കോഴിക്കോടൻസ്’ ഇഫ്താർ സംഗമം; ഷോർട്ട് വീഡിയോ മത്സര വിജയികളെ ആദരിച്ചു.

Read Next

പൊളിറ്റിക്കൽ ഡ്രാമ അവാർഡ്’ പ്രഖ്യാപിച്ചു, ആരോഗ്യ വകുപ്പിന്റെ പരാജയം മറയ്ക്കാൻ മന്ത്രി അഭിനയിക്കുന്നു, ആക്രമണ ദൃശ്യം പുറത്തുവിടുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം; മന്ത്രി വീണാ ജോർജിനെ ട്രോളി റിയാദ് ഒ.ഐ.സി.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »