ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു


ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചിടും. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു-മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശ പ്രകാരം അടച്ചത്.

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകാശ്മീര്‍ എന്നി സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ മെയ് ഒമ്പതിന് രാത്രിയില്‍ ഡ്രോണുകള്‍ അയച്ചത്. അതേസമയം പഞ്ചാബിലെ ഫിറോസ്പു രില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.


Read Previous

ആറ് പാക് സെെനികതാവളങ്ങളും രണ്ട് വ്യോമതാവളങ്ങളും ആക്രമിച്ചു; സ്ഥിരീകരിച്ച് ഇന്ത്യ; തിരിച്ചടിയുടെ ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ

Read Next

23 വര്‍ഷം മുന്‍പ് നടന്ന മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേള്‍ വധം; പിന്നില്‍ ജെയ്ഷെ മുഹമ്മദെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »