ഗാസയില്‍ സ്‌കൂളിനു നേരെ ആക്രമണം: ഒമ്പതു പേര്‍ കൊല്ലപ്പെട്ടു


പശ്ചിമ ഗാസയിലെ അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പില്‍ നൂറു കണക്കിന് അഭയാര്‍ ഥികള്‍ കഴിയുന്ന സ്‌കൂള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറന്‍ ഗാസയിലെ അല്‍അസ്മാ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരാഴ്ചക്കിടെ ഈ സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. തകര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടി തിരച്ചിലുകള്‍ തുടരുകയാണെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഇസ്രായിലി സൈന്യം നടത്തിയ കൂട്ടക്കുരുതിയില്‍ അഭയ കേന്ദ്രത്തിന് ഗുരുതരമായ കേടു പാടുകള്‍ സംഭവിച്ചതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.

അതേസമയം, തെല്‍അവീവില്‍ ഇസ്രായിലി ചാരസംഘടനയായ മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിനും സൈനിക താവളത്തിനും സമീപം ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി അഞ്ചു സൈനികരെ കൊലപ്പെടുത്തുകയും 50 ലേറെ പേരെ പരിക്കേല്‍ പിക്കുകയും ചെയ്ത ഇസ്രായിലി പൗരത്വമുള്ള അറബ് വംശജന്റെ ബന്ധുക്കളുടെ ഇസ്രായിലി പൗരത്വം പിന്‍വലിച്ച് അവരെ ഗാസയിലേക്ക് നാടുകടത്തുമെന്ന് ഇസ്രാ യില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാര്‍ ബെന്‍ ഗവീര്‍ പറഞ്ഞു. ഇസ്രായിലിലെ ഖലന്‍സവ ഗ്രാമവാസിയായ റാമി നാതൂര്‍ ആണ് ഇസ്രായിലി സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. റാമി നാതൂറിനെ ഇസ്രായിലി സൈന്യം വെടിവെച്ചുകൊല്ലു കയായിരുന്നു.

അതേസമയം, ഇന്നലെ ഇറാനെതിരെ ആക്രമണം നടത്താന്‍ തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കാന്‍ ഇസ്രായിലനെ ഇറാഖ് അനുവദിച്ചതായി ഇറാന്‍ ആരോപിച്ചു. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 70 മൈലോളം ദൂരെ നിന്ന് ഇറാഖ് വ്യോമമേഖലയില്‍ നിന്നാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും റഡാര്‍ സംവിധാനങ്ങള്‍ക്കും നേരെ ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് യു.എന്നിലെ ഇറാന്‍ നയതന്ത്ര മിഷന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. ആക്രമണത്തിന് അമേരിക്ക കൂട്ടുനിന്നു. ഇറാഖ് വ്യോമമേഖല അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലാണെന്നും ഇറാന്‍ മിഷന്‍ പറഞ്ഞു.

ഇസ്രായില്‍ ആക്രമണത്തെ കുറിച്ച് തങ്ങള്‍ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെന്നും എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ നേരിട്ട് പങ്കാളിത്തം വഹിച്ചിട്ടില്ലെന്നും അമേരിക്ക നേരത്തെ പറഞ്ഞു. ഇറാന്റെ ആരോപണത്തില്‍ ഇറാഖ് ഔദ്യോഗിക പ്രതികരണങ്ങ ളൊന്നും നടത്തിയിട്ടില്ല. ഇതിനകം പ്രസിദ്ധീകരിച്ചതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന്, ഇറാന്‍ ആക്രമണത്തിന് ഇറാഖ് വ്യോമമേഖല ഉപയോഗിച്ചോ യെന്ന അന്വേഷണത്തിന് മറുപടിയായി ഇസ്രായിലി സൈന്യം പറഞ്ഞു.


Read Previous

മാസ് എന്‍ട്രിയുമായി വിജയ് വേദിയില്‍, കരഘോഷം മുഴക്കി പതിനായിരങ്ങള്‍; സംസ്ഥാന സമ്മേളനത്തിന് തുടക്കം; ഞാന്‍ രാഷ്ട്രീയത്തില്‍ കുട്ടിയായിരിക്കും പക്ഷേ പേടിയില്ല; ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്

Read Next

രാഹുൽ കുതിരയെ പോലെ മുന്നോട്ടു പോകുന്നില്ലേ? കത്തിൽ അസ്വാഭാവികത ഇല്ല’- കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »