Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാൻ തീരത്ത് തായ് ചരക്കുകപ്പലിന് നേരെ ആക്രമണം; എഞ്ചിൻ റൂമിൽ തീപിടുത്തം, 20 പേരെ രക്ഷപ്പെടുത്തി


മസ്കറ്റ്: ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കപ്പലിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. തായ്‌ലൻഡ് ആസ്ഥാനമായുള്ള ‘പ്രഷ്യസ് ഷിപ്പിംഗ്’ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘മയൂരി നാരി’ (Mayuree Naree) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

ഒമാൻ തീരത്തുനിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം. അജ്ഞാത കേന്ദ്ര ത്തിൽ നിന്നുള്ള മിസൈലോ ഡ്രോണോ കപ്പലിൽ പതിച്ചതായാണ് പ്രാഥമിക നിഗമനം. കപ്പലിന്റെ മെയിൻ എഞ്ചിൻ റൂമിലാണ് പ്രഹരമേറ്റത്. ഇതേത്തുടർന്ന് എഞ്ചിൻ റൂമിൽ വൻ തീപിടുത്തമുണ്ടാവു കയും കപ്പലിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടമാവുകയും ചെയ്തു.

ഒമാൻ കോസ്റ്റ് ഗാർഡും റോയൽ നേവിയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കപ്പലിലു ണ്ടായിരുന്ന 20 ജീവനക്കാരെ കപ്പലിൽ നിന്നും സുരക്ഷിതമായി മാറ്റി.പരിക്കേറ്റ ജീവനക്കാർക്ക് ഒമാനി ലെ ആശുപത്രികളിൽ അടിയന്തര ചികിത്സ നൽകി വരികയാണ്. എഞ്ചിൻ റൂമിലെ തീ നിയന്ത്രിക്കാ നായി മൂന്ന് സാങ്കേതിക വിദഗ്ധർ കപ്പലിൽ തുടരുന്നുണ്ട്.

മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കപ്പൽ ആക്രമണ മാണിത്. ചരക്ക് നീക്കം സുഗമമാക്കുന്ന ഹോർമുസ് കടലിടുക്കിന് സമീപം ഇത്തരം ആക്രമണങ്ങൾ തുടരുന്നത് ആഗോള ഷിപ്പിംഗ് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ കപ്പലിനെ സുരക്ഷിതമായി അടുത്തുള്ള തുറമുഖത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


Read Previous

പശ്ചിമേഷ്യയിൽ യുദ്ധം കത്തുന്നു; ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത എണ്ണ-വാതക പ്രതിസന്ധി, ജനജീവിതം സ്തംഭനാവസ്ഥയിൽ; പാകിസ്ഥാനിലും ബംഗ്ലാദേശിലും നിയന്ത്രണങ്ങൾ കടുക്കുന്നു, ഇന്ത്യയിൽ എൽപിജി വിതരണത്തിൽ നിയന്ത്രണം.

Read Next

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; പാചകവാതക വിതരണത്തിൽ കടുത്ത നിയന്ത്രണം; വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് മരവിപ്പിച്ച് എണ്ണ കമ്പനികള്‍, ആശങ്കയോടെ ഹോട്ടല്‍ ഉടമകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »