Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അത്തിക്കയുടെ പ്രവാസം റിയാദിൽ പ്രകാശനം ചെയ്തു.


റിയാദ് :  ലോക കേരള സഭാംഗവും, സൗദിയിലും മറ്റ്  പ്രദേശങ്ങളിലുമായി ദീർഘകാലം പ്രവാസ ജീവിതം നയിക്കുകയും,പ്രവാസ ലോകത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും മാധ്യമ രംഗത്തും നിറസാന്നിധ്യമായിരുന്ന കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ “അത്തിക്കയുടെ പ്രവാസം” എന്ന കഥാ സമാഹാരം  റിയാദിൽ പ്രകാശനം ചെയ്‌തു.

റിയാദിലെ ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ കേളി കാലാസംസ്കാരിക വേദി സംഘടിപ്പിച്ച  സെമിനാറിനോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ കേളി ട്രഷറർ ജോസഫ് ഷാജി റിയാദിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്കിന് പുസ്തകം നൽകിക്കൊണ്ട് പ്രകാശനം നടത്തി.

പ്രവാസത്തിന്റെ വിങ്ങുന്ന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് തയ്യാറാക്കിയ പുസ്തക ത്തിൽ അത്തിക്കയുടെ പ്രവാസം ഇടയൻ, നജഫിലേക്കുള്ള വഴി. മോസ്സക്കയുടെ പുത്രി, എലിസബത്ത് കരീന എന്നിങ്ങനെ അഞ്ച് അധ്യായങ്ങൾ ഉണ്ട്. മുംബൈയിലെ കാമത്തിപുരം മുതൽ സൗദിയിലെ മണലാരണ്യംവരെ നീളുന്ന അധ്യായങ്ങളിൽ ആട് ജീവിതത്തിലെ നജീബുമാരെ മാത്രമല്ല തൊഴിലാളികളെ സഹോദരങ്ങളെ പോലെ കരുതുന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അറബികളുടേയും കഥകൾ ‘ഇടയൻ’ എന്ന ഭാഗത്തിലൂടെ കുഞ്ഞമ്മദ് കോറിയിട്ടിട്ടുണ്ട്.

തന്റെ പ്രവാസജീവിതത്തിൽ കണ്ടുമുട്ടേണ്ടി വന്ന, വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നു മുള്ള നിരവധിയായ മനുഷ്യരുടെ കഥകൾ വിവരിക്കുമ്പോൾ കണ്ണുകൾ ഈറ നണിയാതെ വരികൾ പൂർത്തിയാക്കുക അസാധ്യമായിരിക്കും. പ്രത്യേകിച്ചും പ്രവാസത്തിന്റെ അനുഭവങ്ങൾ തൊട്ടറിഞ്ഞവർക്ക്, ഇടം നഷ്ടമായവരുടെ വിലാപ ങ്ങൾ എന്ന തലക്കെട്ടോടെ കേരളസാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ അവതാരിക എഴുതിയ പുസ്തകം ഇൻസൈറ്റ് പബ്ലിക്കയാണ് പ്രസിദ്ധീ കരിച്ചിരിക്കുന്നത്.

പുസ്തക പ്രകാശന ചടങ്ങിൽ കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സാംസ്കാരിക കമ്മറ്റി ചെയർമാൻ വിനയൻ, കൺവീനർ ഷാജി റസാഖ്, കമ്മറ്റി അംഗം ഫൈസൽ കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു


Read Previous

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Read Next

യു.എഫ്.സി റിയാദ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »