ആലുവ: ആലുവയിൽ 28 കിലോ കഞ്ചാവ് കേസിൽ അറസ്റ്റിലായ ഗ്രേഡ് എസ്ഐ യുടെ മകൻ നേരത്തെയും നാല് പൊലീസ് എക്സൈസ് കേസുകളിലെ പ്രതി. റൂറൽ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിടും മകനെ ഹാജരാക്കാതെ അബുദാബിയിലേക്ക് കടത്താനുള്ള ഗ്രേഡ് എസ്ഐ സാജന്‍റെ ശ്രമമാണ് അച്ഛനെയും അഴിക്കുള്ളിലാക്കിയത്. ഈ മാസം മുപ്പതാം
അതിരപ്പള്ളി: അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ് സംഭവം. അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിന്‍റെ ബോണറ്റിൽ ഇടിയ്ക്കുകയായിരുന്നു. സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തെക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കർണാടക തീരം മുതൽ പടിഞ്ഞാറൻ വിദർഭ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ വേനൽ മഴ ഇപ്പോൾ ലഭിക്കുന്നത്. ഇന്നത്തോടെ വേനൽ മഴ കുറഞ്ഞേക്കും. ഇന്ന് തിരുവനന്തപുരം മുതൽ
സംഗീത സംവിധായകൻ എ ആർ റഹ്മാന്‍റെ സംഗീത പരിപാടി ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച് പൂനെ പൊലീസ്. പൂനെ രാജാ ബഹാദൂർ മിൽ റോഡിലെ ദ മിൽസിൽ ഫീഡിംഗ് സ്‌മൈൽസും 2 ബിഎച്ച്‌കെയും സംഘടിപ്പിച്ച സംഗീത നിശയാണ് രാത്രി പത്തുമണിവരെ നല്‍കിയ സമയപരിധി ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്.
സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. കോട്ടയത്താണ് സംഭവം. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ആതിരയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അരുൺ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ഉന്നയിച്ച്
സൗദിയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. തായിഫ് ഗവർണറേറ്റിനെ അൽബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. സൗദിയിലെ ഒരു കുടുംബത്തിലുള്ളവരാണ് മരിച്ചവരെല്ലാം. മാതാപിതാക്കൾക്കും മറ്റു മൂന്നു സഹോദരങ്ങൾക്കും ഗുരുതര പരിക്കേറ്റു. കുടുംബം മദീനയിൽ നിന്ന് അൽബഹയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മദീനയിൽ നിന്നും സന്ദർശനം കഴിഞ്ഞ് മടങ്ങിയതായിരുന്നു കുടുംബം.
വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. തിരൂർ സ്റ്റേഷന് സമീപം വൈകിട്ട് 5.20 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിന്റെ ചില്ലിന് വിള്ളലുണ്ടായി. ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി. C- 4 കോച്ചിന്റെ 62, 63 സിറ്റിന്റെ വിൻഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. അക്രമിയെ കണ്ടെത്താൻ അന്വേഷണം
വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെൻസർ ബോർഡിന്‍റെ പ്രദർശനാനുമതി. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആചാരങ്ങൾ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങൾക്കെതിരായ ഡയലോഗുകൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാപട്യക്കാരാണ്
ദുബായ്: ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെയായിരിക്കും ഈദുൽഫിത്തർ. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കമുള്ളവർ സജീവമാകും. മക്കയിലും മദീനയിലും പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാൻ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സാരിയുടുത്ത് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റര്‍ മാരത്തണില്‍ സാരി ഉടുത്ത് ഓടിയത്. നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് സാരി ഉടുത്തുകൊണ്ട് ജെന മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. സ്‌പോര്‍ട്‌സ് ജേഴ്‌സി ധരിച്ച