കുമളി: പെരിയാര്‍ റിസര്‍വ് വനത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേ ഖലയില്‍ കടന്ന ശേഷം തിരികെ കേരളാ വനാതിര്‍ത്തിയില്‍ പ്രവേശിച്ചതായി വിവരം. പെരിയാര്‍ റേഞ്ച് വനമേഖലയില്‍ അരിക്കൊമ്പന്‍ കടന്നതായുള്ള റേഡിയോ കോളര്‍ സന്ദേശങ്ങള്‍ ഇന്നലെ വനം വകുപ്പിന് ലഭിച്ചു. രാത്രിയോടെയാണ് തമിഴ്‌നാട് ഭാഗത്തുനിന്ന് കൊമ്പന്‍ കേരളത്തിലേക്ക് കടന്നിരി ക്കുന്നത്.
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാറിലേയ്ക്ക് മാറ്റിയ അരി ക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് വനംവകുപ്പിന് സിഗ്നൽ ലഭിക്കുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അവസാനമായി സിഗ്നൽ ലഭിച്ചത്. തമിഴ്‌നാട്ടിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പനെ അവസാനമായി കണ്ടത്. സാങ്കേതിക പ്രശ്നം മൂലമാണ് സിഗ്നൽ ലഭിക്കാത്തതെന്നാണ് വനംവകുപ്പ്
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വന മേഖലയിലേക്ക് തന്നെ സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ്. നിലവിൽ മണ്ണാത്തിപ്പാറ യിലാണ് അരിക്കൊമ്പനുള്ളത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. തമിഴ്‌നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണിക്കൂറുകളോളം അവിടെ
തൊടുപുഴ: ചികിത്സ നിഷേധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിന് രോഗിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന സംഭവത്തിന് പിന്നാലെ തന്റെ കുട്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന ആക്ഷേപവുമായി ദമ്പതികള്‍ രംഗത്ത്. തൊടുപുഴ ജില്ലാ ആശുപത്രി യിലെ കാഷ്വാലിറ്റി ഡോക്ടര്‍ എ.അന്‍സിലിനെതിരെയാണ് വണ്ണപ്പുറം സ്വദേശികളായ രാജേഷ്-ബിന്‍സി ദമ്പതികള്‍ ആക്ഷേപവുമായി
മൂന്നാര്‍: സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി. ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്.
ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സ്പെ ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യ പ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കു കയാണ്. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടരുത്. കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി ക്കൊടുക്കണമെന്നും പ്രതിപക്ഷ നേതാവ്
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതി അർജുനെ വണ്ടിപ്പെരിയാർ ടൌണിലെ കടയിലെത്തിച്ച് തെളിവെടുത്തു. സംഭവദിവസം കുട്ടിക്കായി ഈ കടയിൽ നിന്നാണ് പ്രതി മിഠായി വാങ്ങിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അർജുനെ പതിനെന്ന് മണിയോടെയാണ് തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ ടൌണിലെ കടയിൽ എത്തിച്ചത്.