മഞ്ഞു പുതച്ച് മൂന്നാര്‍; താപനില മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ്


മൂന്നാര്‍: സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി.

ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. ഡിസംബര്‍ ആദ്യവാരം മുതല്‍ മൂന്നാര്‍ മേഖലയില്‍ അതിശൈത്യ മാണ്.


Read Previous

സൗദിയിലെക്കുള്ള നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ജനുവരി 15ന് ചുമതല ഏല്‍ക്കും. സൗദിയിലെക്കുള്ള മൂന്നാം ഊഴം.

Read Next

നിരന്തരമായ കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും ശരിയായ ചികിത്സയ്ക്ക് ശരിയായ രോഗനിർണയം വളരെ അത്യാവശ്യമാണ്.. ചാറ്റ് വിത്ത്‌ ഡോക്ടറില്‍ ഡോ.അരുണ്‍ ഉമ്മന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular