ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: സ്വര്‍ണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒറിജിനല്‍ സ്വര്‍ണ ശില്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളെ നോക്കി തത്വമസി എന്ന് പറഞ്ഞ പിണറായി വിജയന് തത്വമസി യുടെ അര്‍ത്ഥം പോലും അറിയില്ലെന്നും വിഡി
കൊല്ലം: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്‍റെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമാണ് താമസം.
പെൺകുട്ടിയോട് ലെെംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പറവൂരിലെ ഒരു ഹോട്ടലിൽ പെൺകുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത്
കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവതിയെ കടന്നു പിടിച്ച് സർക്കാർ ഉദ്യോഗസ്ഥന്റെ അതിക്രമം. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് അറസ്റ്റിലായത്. കുണ്ടറ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം.
കൊല്ലം: ശാസ്താംകോട്ടയിൽ സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം - തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്‌കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ബസിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസമായ ഇന്നലെ മദ്യവില്‍പ്പന തകൃതിയായി നടന്നത്. വില്‍പ്പനയില്‍
കൊല്ലം: വിഷാംശമുള്ള ഘടകങ്ങളടങ്ങിയ ഇ-വേസ്റ്റ് ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിക്കാനൊരുങ്ങുന്നു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ പോലെ ഹരിതകർമ്മ സേന വഴിയാകും ശേഖരണം. നേരത്തെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിൽ നിന്ന് ഹരിതകർമ്മസേന വഴി ക്ലീൻ കേരള കമ്പനി ഇ-വേസ്റ്റ് ശേഖരിച്ചിരുന്നു. നിലവിൽ ഇ-വേസ്റ്റ്
കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയിൽ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും തകർന്നു. ജീപ്പിലുണ്ടായിരുന്ന
കൊല്ലം: ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്‌പെന്‍ഷന്‍. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി ഉദയകു മാറിനെതിരെ യുവതിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ്
കൊല്ലം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഇരട്ട വോട്ട്. കൊല്ലത്തും തൃശൂരിലുമാണ് സുഭാഷ് ഗോപിക്ക് വോട്ടുള്ളത്. കൊല്ലത്ത് കുടുംബ വീടായ ലക്ഷ്മി നിവാസിന്റെ വിലാസത്തിലാണ് സുഭാഷിന് വോട്ടുള്ളത്. സുഭാഷിന്റെ ഭാര്യ റാണിക്കും കൊല്ലത്തും വോട്ടുണ്ട്. സുരേഷ് ഗോപിയുടെ വീടിന്റെ വിലാസത്തിലാണ് തൃശൂരിലും ഇവര്‍ക്ക് വോട്ടുള്ളത്.