പാലക്കാട്: പാതി വില തട്ടിപ്പെന്ന പകൽക്കൊള്ളയുടെ ചിറ്റൂരിലെ തലവൻ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയാണെന്ന് ആരോപിച്ച് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യു തൻ. മന്ത്രിയുടെ ഓഫിസിലെത്തി അദ്ദേഹത്തെ കണ്ട് സംസാരിച്ചതിന് ശേഷമാണ് തട്ടിപ്പിനിരയായവർ പണം നൽകിയതെന്ന് ഇതിനകം തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ അദ്ദേഹത്തിൻ്റെ
വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാ കാമെന്ന് സിബിഐ.കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷി തമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. പോസ്റ്റ്
പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെ യെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. അത് നിര്‍ത്തിവെക്കേണ്ട കാര്യമില്ല. ആ പ്രക്രിയ മുന്നോട്ടു പോകുമ്പോള്‍ തന്നെ വിഷയത്തില്‍ ആരൊക്കെയായി ചര്‍ച്ച നടത്തണോ, അതു നടത്തി മുന്നോട്ടു പോകും. എം വി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിൽ അടച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി അടുത്ത ദിവസം അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചെയ്തത് തെറ്റാണെന്നും നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നുമാണ് ചെന്താമര കോടതിയിൽ പറഞ്ഞത്. ആലത്തൂർ ഫസ്റ്റ് ക്ലാസ്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്. ഇക്കാര്യം പ്രതി പൊലീസിനോട് സമ്മതിച്ചതായി പാലക്കാട് എസ്‌പി അജിത് കുമാർ പറഞ്ഞു. പ്രതിക്ക് സംഭവത്തിൽ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്താമരയുടെ ഭാര്യ വേർപിരിഞ്ഞത് അയൽവാസികൾ കാരണമാണെന്നാണ് ഇയാൾ കരുതിയിരുന്നു. ഈ തെറ്റിധാര ണയാണ് വൈരാഗ്യത്തിന് കാരണം.
പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടു ത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലു മാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സങ്കടം
പാലക്കാട്: നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന് ശരീരത്തിൽ എട്ട് വെട്ടുകൾ ഉണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിട്ടുള്ളത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെ ന്നാണ് പ്രാഥമിക നിഗമനം. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്.
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയെന്നു നാട്ടുകാര്‍. സുധാകരന്റെ കുടുംബത്തോടുള്ള പകയ്ക്ക് കാരണം ജോത്സ്യ പ്രവചനമാണെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. ലോറി ഡ്രൈവറാണ് ചെന്താമര. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്നും അകന്നു കഴിയുകയാണ്. കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മുടി
പാലക്കാട് : പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി. യുവനേതാവിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കം ഒമ്പത് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു. പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറിസ്ഥാനത്ത് 53-കാരനായ സുരേഷ്ബാബുവിന്റെ രണ്ടാമൂഴമാണിത്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44 അംഗ പാനല്‍, പ്രതിനിധി സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. എട്ടുപേര്‍ പുതുമുഖങ്ങളാണ്. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി