കല്‍പ്പറ്റ: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. മൊതക്കര ചെമ്പ്രത്താംപൊയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരെയും വെള്ളമുണ്ട പോലീ
കൽപ്പറ്റ: വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. കൽപ്പറ്റ അമ്പിലേരിയിലാണ് സംഭവം. ടിവി കണ്ടുകൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ട് കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്‌ദത്തോടെ
മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് (38) ആണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നമുള്ളയാളാണ് അഷ്റഫ് എന്നും കുടുംബം പറയുന്നു. ബന്ധുക്കളുമായി അഷ്റഫ് ബന്ധം പുലർത്തിയിരുന്നില്ല. മാനസിക പ്രശ്നത്തെത്തുടർന്ന് അഷ്റഫ് പലയിടങ്ങളിൽ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം പറയുന്നു. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന്
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇന്ന് രാവിലെ കല്‍പ്പറ്റ ബൈപ്പാസിലെ എൽസ്റ്റണ്‍ എസ്റ്റ്റേറ്റ് ഭൂമിയിൽ തേയില ചെടികള്‍ അടക്കം പിഴുതുമാറ്റികൊണ്ട് നിലമൊരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണ് നിര്‍മാണം നടക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ
വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് (18) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാർച്ച് 26ന് കൽപ്പറ്റയിൽ
കല്‍പ്പറ്റ: കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനമുണ്ടെന്നും കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം അവ എത്രത്തോളം കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരിട്ട് കണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏത് രാഷ്ട്രീയ പാര്‍ട്ടി എന്നത് പ്രശ്‌നമേ ആയിരുന്നില്ല. ഉറ്റവരെ നഷ്ടപ്പെട്ടവരേയും വീടില്ലാതായവരേയും ഉപജീവനത്തിന് മാര്‍ഗമില്ലാതായവരേയുമെല്ലാം
കല്‍പ്പറ്റ: കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് വയനാട് പുനരധിവാസത്തിന് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹായി ച്ചെന്നും നാടിന്റെ അപൂര്‍വതയാണ് ഇത് കാണിക്കുന്നത്. ഒരു ദുരന്തത്തിനും കേരളത്തെ തകര്‍ക്കാനാ വില്ല. കേരളത്തിന്റെ തനത് അതിജീവനമായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറയൂര്‍: മദ്യലഹരിയില്‍ മറയൂരില്‍ യുവാവ് സഹോദരനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍(32)ആണ് മരിച്ചത്. സംഭവത്തില്‍ ജ്യേഷ്ഠന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്ന് വൈകീട്ട് 7.30ടെയായിരുന്നു കൊലപാതകം.മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ വെട്ടുകത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിക്കുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും. മദ്യപിച്ച് പതിവായി പ്രശ്‌നം ഉണ്ടാക്കുന്നയാളാണ്
വയനാട്: ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം തുടങ്ങാനിരിക്കെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരന്തബാധിതരുടെ ആധിയും ഏറുകയാണ്. അവസാനഘട്ട നിര്‍മാണത്തിലായിരുന്ന 1800 സ്ക്വയർ ഫീറ്റ് വീട് പൂര്‍ണമായും തകർന്നിട്ടും പുഞ്ചിരിമട്ടം സ്വദേശി മുഹമ്മദ് അനീസിന് പട്ടികയില്‍ ഇടമില്ല. സർക്കാർ ഉത്തരവിലെ കടുത്ത മാനദണ്ഡങ്ങളാണ് ഇതിന് കാരണം. ഉരുളെടുത്ത ഭൂമിയില്‍ ഹമീദ് താമസിച്ചിരുന്ന വീടും തൊട്ടടുത്ത്
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപി നാഥിന്റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്ത് എക്‌സൈസ്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫിസിലുമാണ് എക്‌സൈസ് പരിശോധന നടത്തിയത്. വീട്ടിലെ മേശപ്പുറത്തു ചാരത്തിനൊപ്പമാണ് കഞ്ചാവിന്റെ വിത്തുകളും തണ്ടും കണ്ടെത്തിയത്. അലമാരയിലും കഞ്ചാവ്