ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തൻ വീട്ടിൽ ബിജു(40) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
തിരുവനന്തപുരം: ഒരുമാസത്തെ നിയമപോരാട്ടത്തിനൊടുവിൽ സുകുമാരിയമ്മ ശരിക്കും ലക്ഷാധിപതിയായി. ഏജന്റ് തട്ടിയെടുത്ത ഒരു കോടിയുടെ ഭാഗ്യം കോടതി ഇടപെടലിലൂടെയാണ് സുകുമാരിയമ്മയ്ക്കു തിരികെക്കിട്ടിയത്.സ്ഥിരമായി ലോട്ടറി എടുത്തിരുന്ന വിശ്വസ്തനായ വിൽപ്പനക്കാരൻ ഒന്നാം സമ്മാനം നേടിയ ഭാഗ്യക്കുറി സ്വന്തമാക്കിയപ്പോൾ, മ്യൂസിയത്തിനടുത്ത് വഴിയോരക്കച്ചവടക്കാരിയായ സുകുമാരിയമ്മ നിയമപോരാട്ടത്തിലൂടെ തന്റെ ഭാഗ്യം തിരികെപ്പിടിക്കുകയായിരുന്നു. കഴിഞ്ഞമാസം 14-നായിരുന്നു പേരൂർക്കട വയലരികത്ത്
ആലപ്പുഴ : പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയിൽ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രിൽമുതൽ ഇതുവരെ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരിൽ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. എന്നാൽ, മെക്സിക്കോയിൽ പക്ഷിപ്പനി ബാധിച്ച് അടുത്തിടെ ഒരാൾ മരിക്കുകയും നാലുദിവസംമുൻപ് പശ്ചിമബംഗാളിൽ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജാഗ്രത ശക്തമാക്കിയത്. പശ്ചിമബംഗാളിലെ
ഒറ്റപ്പാലം : യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻരക്ഷിക്കാൻ ബസ് നേരേ ആശുപത്രിയിലേക്കുവിട്ട് ബസ് ജീവനക്കാർ. വളാഞ്ചേരി-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നിനു സ്റ്റാർ (സബിനാസ്) ബസാണ് വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലെത്തിച്ച് യാത്രക്കാരന് രക്ഷകരായത്. ബസ് ഡ്രൈവർ ചാത്തനൂർ സ്വദേശി മനാഫ്, കണ്ടക്ടർ കൊടുമുണ്ട സ്വദേശി ഷറഫുദ്ദീൻ അലിമോൻ, വളാഞ്ചേരി
തിരുവനന്തപുരം/കൊച്ചി: ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ (ബക്രീദ്) ഇന്ന്. പെരുന്നാൾദിനത്തിൽ തിങ്കളാഴ്ച രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ. ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്ബീറുകൾ ചൊല്ലി
ന്യൂഡൽഹി: മെഡിയ്ക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യിൽ ക്രമക്കേടുണ്ടായെന്ന് ഒടുവിൽ സമ്മതിച്ച് കേന്ദ്രം. രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഒഡിഷയിലെ സാംബൽപുരിൽ പറഞ്ഞു. സർക്കാർ ഇത് ഗൗരവമായെടുത്തിട്ടുണ്ടെന്നും കുറ്റംചെയ്തവർ ആരായാലും കർശനനടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസിയിലെ (എൻ.ടി.എ.) ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവിയുടെ ചൂട് സർക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള കരുതലിനിടെ സി.പി.എമ്മിനുള്ളിൽ അതൃപ്തി കനംവെക്കുന്നു. തിരുത്തുമെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതിനു പിന്നാലെ, തിരുത്തേണ്ടത് ജനങ്ങളെ കേട്ടുകൊണ്ടാകണമെന്ന മുന്നറിയിപ്പ് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യമായി പ്രകടിപ്പിച്ചു. തോൽവിയുടെ കാരണംതേടി പാർട്ടി നേതൃയോഗങ്ങൾ ചേരുന്നതിനിടെയാണ് ഐസക്കിന്റെ പ്രതികരണം പുറത്തുവരുന്നത് എന്നതും
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ബൽറാംപൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ ട്രൈജമിനൽ ന്യൂറൽജിയ ശസ്‌ത്രക്രിയ വിജയകരം. ആത്മഹത്യാ രോഗം എന്നറിയപ്പെടുന്ന ഈ അപൂർവ രോഗത്തിന് ശസ്‌ത്രക്രിയയിലൂടെ ചികിത്സ നൽകിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലാ ആശുപത്രിയാണ് ഇത്. ട്രൈജമിനൽ ന്യൂറൽജിയ ബാധിതനായ അശോക് കുമാർ (46) എന്ന വ്യക്തിയുടെ ശസ്‌ത്രക്രിയ വിജയമായതിലൂടെയാണ്
ബെര്‍ലിൻ: പതിവ് ശൈലിയില്‍ നിന്നും കളം മാറ്റി ചവിട്ടി പന്ത് തട്ടാനിറങ്ങിയ സ്പെയിന് യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പൻ ജയം. യൂറോപ്യൻ ഫുട്‌ബോളിലെ വൻ ശക്തികള്‍ നേര്‍ക്കുനേര്‍ പോരടിച്ച മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പാനിഷ് പട തകര്‍ത്തത്. അല്‍വാരോ മൊറാട്ട, ഫാബിയൻ റൂയിസ്, ഡാനി
മ്യൂണിക്ക്: യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ വിജയമധുരം രുചിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി. സിഗ്നല്‍ ഇദുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അല്‍ബേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ പോയ ശേഷമായിരുന്നു മത്സരത്തില്‍ ഇറ്റലിയുടെ തിരിച്ചുവരവ്. മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി 23-ാം സെക്കൻഡില്‍ തന്നെ