Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആവണി 2025′ ഓണാഘോഷം സംഘടിപ്പിച്ച് കേളി മലാസ് ഏരിയ.


റിയാദ്: കേളികലാസാംസ്‌കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ ‘ആവണി 2025’ എന്ന പേരില്‍ ഈ വർഷവും ഓണാഘോഷം സംഘടിപ്പിച്ചു. മലാസ് ഏരിയയെ മൂന്നായി വിഭജിച്ചതിനെ ശേഷം നടന്ന ആദ്യത്തെ ഓണാഘോഷ പരിപാടിയിൽ റിയാദിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വരും കുടുംബങ്ങളും അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു. കേളി അംഗങ്ങൾ തയ്യാറാക്കിയ ഓണസദ്യയോടെ തുടങ്ങിയ ആഘോഷം, ചെണ്ട മേളത്തോടുകൂടി മാവേലിയുടെ വരവും, നിരവധി ഓണക്കളികൾ കോര്‍ത്തിണക്കി സംഘടിപ്പിച്ച എല്ലാ പരിപാടികളും കാണികളെ വളരെയധികം ആകർഷിച്ചു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ എല്ലാ പരിപാടികളിലും പങ്കാളികളായി. തുടർന്ന് രാത്രിയോട് കൂടി നിരവധി കലാകാരന്മാർ അവതരിപ്പിച്ച സ്റ്റേജ് പ്രോഗ്രാമുകളും മലാസ് യൂണിറ്റ് അംഗമായ ശുഹൈബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മ്യൂസിക് ഇവന്റിൽ തുടങ്ങി ഡിജെ യിൽ അവസാനിച്ചു. ഷിനു നവീൻ രൂപം നൽകിയ സഖാവ് വി എസിൻ്റെ ചിത്രം ആലേഖനം ചെയ്ത പൂക്കളം ഏറെ ശ്രദ്ധേയമായി.

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന് മലാസ് ഏരിയ സെക്രട്ടറി സുജിത്ത് വി എം സ്വാഗതം പറഞ്ഞു. സമ്മേളനം സാഹിത്യ-സാമൂഹിക പ്രവർത്തകനും, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറിയുമായ ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ കേളി ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, മലാസ് രക്ഷാധികാരി സമിതി കൺവീനർ സുനിൽകുമാർ, ഏരിയ ട്രഷറർ സിംനേഷ്, കേന്ദ്രകമ്മറ്റി അംഗം നൗഫൽ ഉള്ളാട്ട്ചാലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്രകമ്മറ്റി അംഗങ്ങൾ, മലാസ് രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, വിവിധ യൂണിറ്റംഗങ്ങൾ, കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഏരിയ പ്രസിഡന്റ് സമീർ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിന്
സംഘാടക സമിതി കൺവീനർ റനീസ് കരുനാഗപള്ളി നന്ദി അറിയിച്ചു.


Read Previous

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

Read Next

എടപ്പാ റിയാദ് കേരളപ്പിറവിദിനം മധുരം വിതരണം ചെയ്‌ത്‌ ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »