Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവാഗത സംവിധായകനുള്ള പുരസ്‌കാരം: ഷാജു വലപ്പന് റിയാദ് ടാക്കീസിന്റെ സ്നേഹാദരവ്.


റിയാദ്: രാജസ്ഥാന്‍ രാജ്യന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്‍ അവാര്‍ഡും നേടിയ റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ
ശ്രീ . ഷാജു വലപ്പന് റിയാദ് ടാക്കീസ് സ്നേഹാദരവ് നൽകി .സിനിമാ നിര്‍മ്മാണ മേഖലയിലും സംവിധാന രംഗത്തേക്കുമുള്ള തന്റെ ആദ്യ ചുവടുവെപ്പിൽ തന്നെ ഷാജു വാലപ്പന്‍ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി തന്റെ വരവറിയിച്ചു .

വാലപ്പൻ ക്രിയേഷന്റെ ബാനറിൽ ശ്രി ഷാജു വാലപ്പൻ നിർമ്മിച്ച് സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത ‘സ്വാലിഹ് ‘ മികച്ച ചിത്രമായും , ‘നിഴല്‍ വ്യാപാരികളിലൂടെ’ എന്ന ആദ്യ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും നേടിയത്.

സുലൈ അഖിയാൽ ഇസ്ത്രയിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു , രക്ഷാധികാരി അലി ആലുവ , ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , വൈസ് : പ്രസിഡണ്ടുമാരായ സനു മാവേലിക്കര ,ഹരി കായം കുളം ,കോഡിനേറ്റർ ഷൈജു പച്ച , സാമൂഹിക പ്രവർത്തകരായ ബഷീർ കരോളം , രജീഷ് പിണറായി , സജിൻ നിഷാൻ , സന്തോഷ് ഹൈനിക് , നൗഷാദ് സിറ്റി ഫ്ലവർ , ഷിയാസ് , പുഷ്പരാജ് , റിയാസ് വണ്ടൂർ , അൻവർ സാദത്ത് , ഷാഫി നിലമ്പൂർ , അൻസാർ കൊടുവള്ളി , സജീർ സമദ് , നിബിൻ ഇന്ദ്രനീലം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും , ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു


Read Previous

ഒരുമയുടെ നോമ്പുതുറ; അസീസിയയിൽ കേളി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

Read Next

പഠനമികവിന് സ്കോളർഷിപ്പും സാന്ത്വനവും; എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »