ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പ്രവാസത്തിന്റെ തേടലുകളും പ്രതീക്ഷകളും പ്രമേയമാക്കി ഷാജീവ് ശ്രീകൃഷ്ണപുരം രചനയും സംവിധാനവും നിർവഹിച്ച അയാൾ – an evoked voyage എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനം റിയാദ് അൽ മദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. റിയാദിലെ കലാ- സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ – മേഖലകളിലെ നിരവധി ആളുകളുടെ സാന്നിധ്യത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഷിഹാബ് കൊട്ടുകാടും സാമൂഹ്യക പ്രവർത്തകനും പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് മായ കബീർ പട്ടാമ്പിയും ചേർന്ന് റിംലയുടെ ജയചന്ദ്രൻ അനുസ്മരണചടങ്ങിൽ വെച്ചു പ്രകാശനം നിർവഹിച്ചു.
ചടങ്ങിന് ഷാജീവ് ശ്രീകൃഷ്ണപുരം അദ്ധ്യക്ഷത വഹിച്ചു, ശ്യാം സുന്ദർ സ്വാഗതവും നിഷ ബിനീഷ് ചടങ്ങിന് നന്ദി യും പറഞ്ഞു.ഓരോ പ്രവാസികളുടെയും പരിചേതം ആണു അയാൾ എന്ന ആൽബം എന്നും ഈ സംഗീത ആൽബത്തിലൂടെ മികച്ചൊരു ഗാനരചയിതാവും സംവിധായകനും നടനും കൂടിയാണ് താനെന്നും ഷാജീവ് ശ്രീകൃഷ്ണപുരം തെളിയിച്ചിരിക്കുന്നു എന്നും ആൽബം പ്രകാശനം ചെയ്തു കൊണ്ട് ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
ചടങ്ങിൽ വാസുദേവൻ പിള്ള , ബാബുരാജ് , ഹരികുമാർ, സുരേഷ് ശങ്കർ , അൻസാർഷ , രാജൻ മാത്തൂർ ,പ്രമോദ് കോഴിക്കോട് , റഫീഖ് മാനംകേരി,പ്രശാന്ത് മാത്തൂർ, സുഷ്മ ഷാൻ ,നിഷ ബിനീഷ് , പദ്മിനി ടീച്ചർ. എന്നിവർ അയാൾ എന്ന ആൽബത്തിന്റെ അണിയറ ശില്പികൾക്കു ആശംസകൾ നേർന്നു.
നാട്ടിലും സൗദിയിലുമായി ചിത്രീകരിച്ച അയാൾ എന്ന ഈ സംഗീത ആൽബത്തിന് ഈണം നൽകി പടിയത് സുധീഷ് ശേഖർ , ഓർക്കസ്ട്രഷൻ ശരൺ അപ്പു ,ക്യാമറ ചലിപ്പിച്ചത് മനോഹർ അപ്പുകുട്ടൻ , രഘുഗോപിനാഥൻ, രാജീവ് ശ്രീചിത്ര. എഡിറ്റിങ് പീറ്റർ സാജൻ എന്നിവരും ക്യാമറക്കുമുന്നിൽ അഭിനേതാക്കളായി മഹേഷ് ജയ് , ഷാജീവ് , ജിതിൻ കൃഷ്ണ, വിപിൻ പാലക്കാട് , ഭവദാസൻ കുനിശ്ശേരി എന്നിവരും അണിനിരന്നു. തുടർന്ന് റിംല ഗായകരായ നിഷ ബിനീഷ്, ശ്യാം സുന്ദർ, അൻസാർ ഷാ, ദേവിക ബാബുരാജ്, കീർത്തിരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയും അരങ്ങേറി.
ചടങ്ങിന് ഹരിത അശ്വിൻ അവതാരികയായിരുന്നു.
