Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈത്തിലെ ആദ്യ ഇ-പാസ്പോർട്ട് ആയിഷ സ്വന്തമാക്കി


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇനി മുതൽ ഇ-പാസ്പോർട്ട് സ്വന്തമാക്കാം. ഇന്ത്യൻ എംബസിൽ നിന്നുള്ള ആദ്യ ഇ-പാസ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. ആയിഷ റുമാൻ എന്ന കുട്ടിക്കാണ് എംബസി അധികൃതർ ഇ-പാസ്പോർട്ട് കൈമാറിയത്.

സാധാരണ പാസ്‌പോർട്ടിൽ നിന്നും നിരവധി വ്യത്യാസങ്ങൾ പുതിയ പാസ്പോർട്ടിലുണ്ട്. ഇ-പാസ്പോ ർട്ടിന്റെ കവറിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഈ ചിപ്പിൽ പാസ്പോർട്ട് ഉടമയുടെ ചിത്രം, ജനനത്തീയതി, പാസ്പോർട്ട് നമ്പർ എന്നി വിവരങ്ങൾ ഉണ്ടായിരിക്കും

പാസ്പോർട്ട് ഉടമയുടെ വിരൽ അടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ഇ-പാസ്പോർട്ടിലുണ്ട്. വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ നടപടികൾക്ക്‌ വേണ്ടി ഈ ചിപ്പ് സ്കാൻ ചെയ്താൽ മതി. ഇതോടെ യാത്രാ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

മെട്രിക് സാങ്കേതികവിദ്യയും റേഡിയോ ഫ്രീക്വൻസി ഐഡി സംവിധാനവും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പാസ്പോർട്ടിലെ ഡേറ്റ സുരക്ഷിതമായിരിക്കും. ഇ-പാസ്പോർട്ട് ലഭിക്കാനായി പ്രത്യേക അപേക്ഷ നൽകേണ്ട ആവശ്യമില്ല. ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം സാധാരണ പോലെ അപേക്ഷ സമർപ്പിച്ചാൽ മതി.

ഇന്ത്യൻ പൗരന്മാരുടെ യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇ-പാസ്പോർട്ട് അവതരിപ്പിച്ച തെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.


Read Previous

സംഗീത മാമാങ്കം: ലയാലി’ റിയാദ്, നവംബര്‍ 21ന്

Read Next

അമീബിക് മസ്തിഷ്‌ക ജ്വരം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇല്ല, ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »