Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപിയെ ഞെട്ടിച്ച് മറാത്ത മണ്ണിലെ തിരിച്ചടി; ദേവേന്ദ്ര ഫഡ്‌നാവിസിനെ കടന്നാക്രമിച്ച് സഞ്ജയ് റാവത്ത്


ന്യൂഡൽഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഭാരതീയ ജനതാ പാർട്ടിക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സഖ്യം മികച്ച വിജയം നേടി ശക്തി തെളിയിച്ചു. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കടുത്ത ബാഷയില്‍ വിമര്‍ശിച്ച് ശിവസേന ഉദ്ധവ് പക്ഷ നേതാവും എംപിയുമായ സഞ്ജയ് റാവത്ത് രംഗത്ത്.

ഫഡ്‌നാവിസ് സംസ്ഥാനത്ത് പ്രതികാര രാഷ്‌ട്രീയം കളിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. എൻഡിഎയിലെ പല എംപിമാരും അസ്വസ്ഥരാണെന്നും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും സഞ്ജയ് റാവത്ത് അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഡൽഹിയിൽ നടന്ന ഇന്ത്യ അഘാഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മഹാവികാസ് അഘാഡി സഖ്യം ശക്തിതെളിയിച്ചതിനെ ചെല്ലി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയാണ്

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ മഹാവികാസ് അഘാഡി മികച്ച വിജയമാണ് കൈവരിച്ചത്. ഈ വിജയത്തോടെ മഹാവികാസ് അഘാഡി നേതാക്കൾക്കിടയിൽ ആവേശം പടർന്നു. ലോക്‌സഭ ഫലത്തിന് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ കടുത്ത നിലപാടാണ് മഹാവികാസ് അഘാഡി നേതാക്കൾ സ്വീകരിച്ചത്.

“സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികാര രാഷ്‌ട്രീയം കളിച്ചു. പലരെയും ഭീഷണിപ്പെടുത്തിയും കൊലപ്പെടുത്തിയും പാർട്ടി പിളർത്തും രാഷ്‌ട്രീയം കളിച്ചു. അതുകൊണ്ടാണ് ആളുകൾ അവരെ വീട്ടിൽ ഇരുത്തിയത്. വിദർഭയിൽ ആളുകൾ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയത്തിൽ മടുത്തു, അദ്ദേഹത്തെ വീട്ടിൽ ഇരുത്തി.” എന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ഇതോടെ സംസ്ഥാനത്തെ ബിജെപിയുടെ തല മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ഇപ്പോൾ എല്ലാ തലങ്ങളിൽ നിന്നും വിമർശനം ഉയരുകയാണ്.


Read Previous

നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ; അംഗങ്ങളുടെ ലിസ്റ്റ് ഉടൻ

Read Next

മക്ക അസീസിയയിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയിൽ വീണ് രണ്ടു ഇന്ത്യന്‍ ഹാജിമാർ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »