ബദീഅ-മലസ് റൂട്ട്: മെട്രോ ഓറഞ്ച് ലൈനില്‍ രണ്ട് സ്റ്റേഷനുകള്‍ കൂടി തുറന്നു


റിയാദ്: പൊതു ഗതാഗത സംവിധാനമായ റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനില്‍ രണ്ട് സ്റ്റേഷനുകള്‍ കൂടി ഇന്ന് തുറന്നു. മര്‍ഖബ്, ആയിശ ബിന്‍ത് അബീബകര്‍ എന്നീ സ്റ്റേഷ നുകളാണ് ഇന്ന് തുറന്നത്. ബദീഅ ഭാഗത്ത് നിന്ന് മലസ് വരെയുള്ള ട്രാക്കിലാണ് ഓറഞ്ച് മെട്രോ ഓടുന്നത്.

85 സ്റ്റേഷനുകളുളള റിയാദ് മെട്രോ പ്രവര്‍ത്തനം തുടങ്ങിയതോടെ ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യമുള്ള നഗരങ്ങളിലൊന്നായി റിയാദ് മാറിയിരിക്കുകയാണ്. 47 ഭൂഗര്‍ഭ സ്റ്റേഷനുകളും നാല് ഭൂനിരപ്പ് സ്റ്റേഷനുകളും 34 എലവേറ്റഡ് സ്റ്റേഷനുകളുമാ ണ് റിയാദ് മെട്രോക്കുള്ളത്. കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ സിറ്റി, എസ്ടിസി, ഖസര്‍ അല്‍ഹുകും, വെസ്റ്റ് സ്റ്റേഷന്‍ എന്നിവയാണ് ഏറ്റവും വലിയ സ്റ്റേഷനുകള്‍.


Read Previous

റിയാദ് മെട്രോയെ ഏറ്റുടുത്ത് ജനങ്ങൾ, 75 ദിവസത്തിനകം യാത്ര ചെയ്തത് 1.8 കോടി യാത്രക്കാർ; ഏറ്റവും തിരക്ക് ബ്ലൂ ലൈനിൽ, യാത്രക്കാർ കൂടുതൽ എത്തിയത് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് സ്റ്റേഷനിൽ

Read Next

സൗദിയിൽ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം; വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »