ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തു കാരായ മനു കരയാട്, ഭാഷാധ്യാപിക ആഷാ രാജീവ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർ വി.പി നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. ബഹ്റൈൻ മലയാളീ ഫോറം പ്രവർത്തകരായ ജയേഷ് താന്നിക്കൽ, ബബിന സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രജിത സുനിൽ, അബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്, ഇ.വി രാജീവൻ, അനിൽ എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ ബിഎംഎഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, അജി പി ജോയ്, തുടങ്ങിയവർ പങ്കെടുത്തു. ടീം സിതാർ അവതരിപ്പിച്ച ഗാനങ്ങൾ, സഹൃദയ നാടൻപാട്ട് എന്നിവയും ഇതോടൊനുബന്ധിച്ച് അരങ്ങേറി.