Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യത്ത് ന​ഴ്സി​ങ് കോളജുകൾ സ്ഥാപിക്കണമെന്ന് ബഹ്‌റൈൻ എംപി


ബഹ്‌റൈൻ: രാജ്യത്ത് ന​ഴ്സി​ങ് കോളജുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈൻ എം.​പി ജ​ലീ​ല അ​ൽ സ​ഈ​ദ്. ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം എത്തുന്നതോടെ ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. ഈ മേഖലയിൽ വരും കാലങ്ങളിൽ ജീവനക്കാരുടെ കുറവ് വന്നേക്കാം. പൗരന്മാർക്ക് ഈ മേഖലയിൽ ജോലി ഉറപ്പാക്കാൻ വേണ്ടി ന​ഴ്സി​ങ് കോളജുകൾ സ്ഥാപിക്കണമെന്നും എംപിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു.

പുതിയ കോളജുകൾ സ്ഥാപിക്കുന്നതോടെ ന​ഴ്സി​ങ് തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ രാജ്യത്തിന് സ്വ​യം ​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ കഴിയും. അതിനൊപ്പം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കുറയ്ക്കാനും ഈ ​നീ​ക്ക​ത്തിലൂടെ സാധിക്കും. ബ​ഹ്‌​റൈ​നി​ൽ ഇപ്പോൾ ഒ​രു സ​ർ​ക്കാ​ർ ന​ഴ്സി​ങ് കോ​ള​ജ് ഇ​ല്ല. യൂണിവേ​ഴ്സി​റ്റി ഓ​ഫ് ബ​ഹ്‌​റൈ​നി​ലെ കോ​ള​ജ് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​​സി​ന്റെ കീ​ഴി​ലു​ള്ള ഒ​രു വ​കു​പ്പ് മാ​ത്ര​മാ​യാ​ണ് ന​ഴ്സി​ങ് വിദ്യാഭാസം നൽകുന്നത്. അതിനാൽ ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് പരിമിതമായ സീറ്റുകളിൽ മാത്രമാണ് പ്രവേശനം ലഭിക്കുന്നത്.

നഴ്സിങ് കോളേജുകളുടെ എണ്ണം വർധിപ്പിച്ചാൽ നിരവധി പൗരന്മാരെ ആരോഗ്യ പ്രവർത്തകരാക്കി മാറ്റാൻ കഴിയും. നിലവിലുള്ള ആശുപത്രികളിൽ ഇവർക്ക് പരിശീലനം ലഭിക്കാൻ വേണ്ട ക്രമീകരണങ്ങളും സർക്കാർ ഒരുക്കണം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ മുന്നോട്ടുള്ള ലക്ഷ്യങ്ങൾക്ക് ഈ പദ്ധതി വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നും എംപിമാർ വ്യക്തമാക്കി.


Read Previous

ല​ഹ​രി ഇ​ട​പാടുകാർക്ക് ഇനി വധ ശിക്ഷ; പുതിയ നി​യ​മ​ത്തി​ന് കുവൈത്ത് മ​ന്ത്രി​സ​ഭ അംഗീ​കാ​രം നൽകി

Read Next

2034 ലോകകപ്പ് ‘ആകാശ പന്തുകളി’യാകും; ആദ്യ സ്‌കൈ സ്റ്റേഡിയം നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »