
ദോഹ: ഖത്തര്‍ ജലാതിര്‍ത്തിക്കകത്തേക്ക് കടന്നു കയറിയ ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു. ഖത്തര്‍ തീരദേശ സേനയാണ് ബഹ്‌റൈന്‍ രജിസ്‌ട്രേഷനുള്ള ബോട്ട് പിടികൂടിയത്.
ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ ഏഷ്യക്കാരാണെന്നാണ് അറിയുന്നത്. അനധികൃതമായി അതിര്‍ത്തി ലംഘിക്കുകയും മല്‍സ്യബന്ധനം നടത്തുകയും ചെയ്തതിനാണ് നടപടി. നേരത്തേയും പല തവണ ഈ രിതിയില്‍ ബഹ്‌റൈന്‍ ബോട്ടുകള്‍ ഖത്തര്‍ തീര രക്ഷാ സേന പിടികൂടിയിരുന്നു.