ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി


കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 29ാമത് പാർട്ണർഷിപ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെത്തിയ ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റു ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി.

വികസന മേഖലകളിൽ പങ്കാളിത്തമുള്ള സർക്കാറുകൾക്കിടയിൽ പ്രാദേശികവും അന്തർദേശീയവുമായ സഹകരണം വർധിപ്പിക്കുന്നതിൽ ഉച്ചകോടിയുടെ പ്രധാന പങ്ക് മന്ത്രി ഫഖ്റു ഊന്നിപ്പറഞ്ഞു. സമ്പന്നമായ ചരിത്രമുള്ള ഒരു സുപ്രധാന സാമ്പത്തിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടി രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Read Previous

സൗദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.

Read Next

കരാർ ലംഘിച്ചവർക്ക് എന്തിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകണം?; പിന്നിൽ കള്ളക്കളി, ടീകോമിനെതിരെ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »