കുവൈത്ത് മന്‍ഗഫ് തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം


കുവൈത്ത് സിറ്റി: മന്‍ഗഫ് തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദീനാര്‍ വീതം ജാമ്യത്തില്‍ വിട്ടയക്കാന്‍ ഡിറ്റന്‍ഷന്‍ റിന്യൂവല്‍ ജഡ്ജി വിധിച്ചു. സംഭവത്തില്‍ ക്രിമിനല്‍ ഉദ്ദേശ്യം കണ്ടെത്താത്തതിനാലാണ് ജാമ്യം.

അതേസമയം, പബ്ലിക് പ്രോസിക്യൂഷന്‍ കേസ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന് വിട്ടതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റാരോപിതരായ എല്ലാ കക്ഷികളെയും പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തിരുന്നു. മലയാളികളടക്കം 49 പേര്‍ക്ക് തീപിടിത്തത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.


Read Previous

ലഡാക്കിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു; 20 പേർക്ക് പരിക്ക്

Read Next

ക​വി​ത​ക്കൂ​ട്ടം മ​സ്‌​ക​ത്ത് ‘കേ​ളീ​ര​വം’ ഒ​ക്ടോ​ബ​ർ 25ന് ​ അ​ൽ ഫ​ലാ​ജി​ൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »