Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബാല മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു​ അവരുടെ നമ്പർ സേവ് ചെയ്തിരുന്നത് ഈ പേരിൽ,അമ്മയുടെ പ്രായമുള്ള സ്ത്രീകളെ മുറിയില്‍ കയറ്റും ,ചോദിച്ചാല്‍ ചേച്ചിയെപ്പോലെ ആണെന്ന് പറയും


നടൻ ബാലയ്ക്കെതിരെ മുൻപങ്കാളി ഡോ. എലിസബത്ത് നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു . ബാല ഇവയ്ക്ക് മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ വിവാഹം കഴിക്കുമ്പോൾ തന്നെ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് എലിസബത്ത് പറയുന്നു. അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായും എലിസബത്ത് വെളിപ്പെടുത്തി. യു ട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് എലിസബത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.

ബാല ആ സ്ത്രീയുടെ ഫോൺ നമ്പർ ഫോണിൽ സേവ് ചെയ്തിരുന്നത് യു.എസ്.എ പ്രോഗ്രാം എന്നായിരുന്നു. ഫോൺ വരുമ്പോൾ യു,​എസ്,​എയിൽ സ്റ്റേജ് ഷോയ്ക്ക് വിളിക്കുന്നതാണ് എന്നാണ് പറഞ്ഞിരുന്നത്. ഒരിക്കൽ മദ്യപിച്ച് ബോധമില്ലാതിരുന്ന സമയത്ത് ആ സ്ത്രീയുമായി ഇഷ്ടത്തിലായിരുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് വെളിപ്പെടുത്തി.

‘2008- 2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാൾ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും അവരെ വിളിക്കുന്നുണ്ട്. ആദ്യമൊക്കെ അവരുടെ കോൾ വരുമ്പോൾ ‘യുഎസ്എ പ്രോഗ്രാം’ എന്നാണ് ഫോണിൽ കാണിക്കുന്നത്. ഇതാരാണെന്ന് ചോദിക്കുമ്പോൾ പറയും അത് അമേരിക്കയിൽ കുറച്ച് പ്രോഗ്രാം ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു, അവർ വിളിക്കുന്നതാണെന്ന്. എന്റെ മുമ്പിൽ വച്ച് ഫോൺ എടുക്കില്ല. പിന്നെ ഒരു തവണ കള്ളു കുടിച്ചിട്ട് ബോധമില്ലാത്ത സമയത്താണ് പലതും പറയുന്നത്. അന്ന് ഇവർ കല്യാണം കഴിച്ചിട്ടുണ്ടെന്നു പോലും എനിക്ക് അറിയില്ലായിരുന്നു അവരുമായി ഇഷ്ടത്തിലായിരുന്നുവെന്നും, പക്ഷേ ഒരു അമേരിക്കക്കാരൻ നല്ല കാശുകാരനെ കണ്ടപ്പോൾ തന്നെ ചതിച്ചിട്ട് പോയി, തനിക്ക് പഠിപ്പില്ലെന്നു പറഞ്ഞിട്ട് ഇട്ടിട്ടു പോയി എന്ന് പറഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. അപ്പോൾ എനിക്കും വിഷമം തോന്നി.

അതു മാത്രമല്ല ആത്മഹത്യ ചെയ്യാൻ നോക്കി, സ്വത്ത് തട്ടിക്കാൻ നോക്കി എന്നൊക്കെ പല ആരോപണങ്ങളും ആ പെണ്ണിനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇതൊക്കെയായിട്ടും ഞാൻ വിട്ടുപോകുന്നതിന്റെ കുറച്ച് മുമ്പ് വരെ അവർ വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുമായി സ്ഥിരം ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.’യുഎസ്എ പ്രോഗ്രാം’ എന്നാണ് അവരുടെ പേര് ഫോണിൽ സേവ് ചെയ്തു വച്ചിരിക്കുന്നത്. ഇങ്ങനെ ഒരു കഥാപാത്രം കൂടി ഇതിന്റെ ഉള്ളിൽ ഉണ്ടെന്നു ഞാൻ അറിയാതെ പോയി. നിങ്ങൾക്ക് ആർക്കും അറിയാത്ത പല കഥാപാത്രങ്ങളും ഉണ്ട്, ഇതിന്റെ ഇടയിൽ. അവരൊന്നും ഇങ്ങനെ ഒരു ഭാര്യയായി പുറത്തേക്ക് വരുന്നില്ല എന്നേ ഉള്ളൂ, ആരും പറയില്ല. എല്ലാവരും പേടിച്ച് മിണ്ടാതിരിക്കുന്നതാണ്. ഞാനും പേടിച്ചിട്ട് കുറെ നാൾ മിണ്ടാതെ ഇരുന്നതാണ്.

ഇപ്പോൾ അയാൾ പുതിയ ജീവിതം തുടങ്ങിയപ്പോൾ എന്നെ വെറുപ്പിക്കാൻ തുടങ്ങി.എനിക്കെതിരെ വൃത്തികെട്ട രീതിയിൽ മെസ്സേജുകളും കമന്റുകളും അഭിപ്രായങ്ങളും വരുമ്പോൾ അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ വീണ്ടും ചെയ്യുമ്പോൾ ഇനിയും ഇതൊക്കെ കണ്ടുകൊണ്ടു മിണ്ടാതെ ഇരിക്കാൻ പറ്റില്ലെന്ന് കരുതി. എനിക്ക് ഇതിൽ നീതി കിട്ടാതിരുന്നാലും കിട്ടിയാലും എനിക്ക് കുഴപ്പമില്ല, നീതി കിട്ടണം എന്നുതന്നെ ആണ് ആഗ്രഹം പക്ഷേ പ്രതീക്ഷയില്ല. ഒരാൾ ഇങ്ങനെ ഒക്കെ വന്നു പറഞ്ഞിട്ടും നീതി കിട്ടുന്നില്ല എങ്കിൽ എന്തായിരിക്കും കാരണം എന്ന് എല്ലാവരും മനസ്സിലാക്കിയാൽ മതിയെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.

പ്രായമായ സ്‌ത്രീകളെ വീട്ടിലെ ബെഡ്‌റൂമിൽ വിളിച്ചുകയറ്റുമെന്നും കാര്യം ചോദിച്ചാൽ അമ്മയെ പോയെലാണ്, ചേച്ചിയെ പോലെയാണ് എന്നെല്ലാം പറയുമായിരുന്നു. നിന്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ബാല ചോദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.


Read Previous

ഇരുപത്തിയാറുകാരി കഞ്ചാവുമായി പിടിയിലായി മികച്ച ഗായിക എംഡിഎംഎ ഒളിപ്പിച്ചത് അണ്ടിപ്പരിപ്പില്‍

Read Next

പഞ്ചസാര പാത്രം കണ്ടാല്‍ ഇനി ഉറുമ്പ് വഴി മാറി പൊയ്ക്കോളും ഇങ്ങനെ ചെയ്തു നോക്കു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »